ന്യൂഡൽഹി: രാജ്യത്തെ പ്രഥമ ദേശീയ കായിക സർവകലാശാല വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ. ഇതുസംബന്ധിച്ച കേന്ദ്ര മന്ത്രിയുടെ ഒാർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകും.
സ്പോർട്സ് സയൻസ്, സ്പോർട്സ് ടെക്നോളജി, സ്പോർട്സ് മാനേജ്മെന്‍റ്, സ്പോർട്സ് കോച്ചിങ് എന്നീ മേഖലകൾ കായിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കാനാണ് സർവകലാശാല സ്ഥാപിക്കുന്നത്. കായിക താരങ്ങൾക്ക് മികച്ച രാജ്യാന്തര പരിശീലനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2014-15 കേന്ദ്രബജറ്റിലാണ് കായിക സർവകലാശാല സ്ഥാപിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ 325.90 ഏക്കർ ഭൂമി ലഭ്യമാക്കാൻ മണിപ്പൂർ സർക്കാർ സമ്മതിച്ചിരുന്നു. പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ കൊട്രകിലാണ് ഭൂമി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.