????? ????????? ???????? ??????? ??.?? ??????????????? ????? ????? ?

എം.ജിക്ക് ആശ്വാസം ജിയോ

കോയമ്പത്തൂര്‍: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റിലെ മെഡല്‍ ജേതാക്കളുടെ പട്ടിക വന്നുതുടങ്ങിയപ്പോള്‍ കേരളത്തില്‍നിന്ന് എം.ജി സര്‍വകലാശാലക്ക് മാത്രം ആശ്വാസം. ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമാണ് ഇവര്‍ക്ക് വ്യാഴാഴ്ച ലഭിച്ചത്. പുരുഷ ഹൈജംപില്‍ ജിയോ ജോസ് ഒന്നാം സ്ഥാനക്കാരനായി. വനിതകളുടെ 100 മീറ്ററില്‍ കെ. മഞ്ജുവിനും ട്രിപ്ള്‍ ജംപില്‍ അലീന ജോസിനുമാണ് വെങ്കലം. പോയന്‍റ് പട്ടികയില്‍ എം.ജി (19) നാലാമതാണിപ്പോള്‍. മാംഗ്ളൂര്‍, (44) പട്യാല പഞ്ചാബി, (26) മദ്രാസ് (25) സര്‍വകലാശാലകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്നാം ദിനമായ വെള്ളിയാഴ്ച 13 ഫൈനല്‍ നടക്കും. 

ട്രാക്കില്‍ വരള്‍ച്ച
ആദ്യ ഇനമായ 5000 മീറ്ററില്‍  എം.ജി, കാലിക്കറ്റ് താരങ്ങള്‍ വെറും കൈയോടെ മടങ്ങി. വനിതകളില്‍ പുണെ സാവിത്രി ഫുലെ സര്‍വകലാശാലയിലെ സഞ്ജീവനി ജാദവ്  മീറ്റ് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. 2015ല്‍ 16.18:01 മിനിറ്റില്‍ ഫിനിഷ് ചെയ്ത സഞ്ജീവനി സ്വന്തം റെക്കോഡ് 15.59:17ലേക്ക് മെച്ചപ്പെടുത്തി. എം.ജിയുടെ എയ്ഞ്ചല്‍ തോമസിനും അനു മരിയ സണ്ണിക്കും എട്ടും ഒമ്പതും സ്ഥാനമാണ് ലഭിച്ചത്. കാലിക്കറ്റിന്‍െറ കെ.കെ. വിദ്യ എട്ടാമതായി. പുരുഷന്മാരില്‍ പുണെയുടെ കിഷന്‍ തഡ്വി 14.37:47 മിനിറ്റില്‍ പൂര്‍ത്തിയാക്കി ഒന്നാം സ്ഥനക്കാരനായി. രണ്ട് വിഭാഗത്തിലും മാംഗ്ളൂര്‍ സര്‍വകലാശാലക്കാണ് വെള്ളി.
ട്രാക്കില്‍ വീണ്ടും നിരാശ സമ്മാനിക്കുന്നതായിരുന്നു 800 മീറ്റര്‍ ഫലം. വനിതകളില്‍ കാലിക്കറ്റിന്‍െറ അഞ്ജു മോഹനും എം.ജിയുടെ സ്മൃതിമോള്‍ വി. രാജേന്ദ്രനും പുരുഷന്മാരില്‍ കേരളയുടെ ട്വിങ്ക്ള്‍ ടോമിയും മത്സരിച്ചെങ്കിലും അവസാന സ്ഥാനക്കാരായി. മെഡല്‍ വരള്‍ച്ചക്ക് അന്ത്യമിട്ട് അധികം താമസിയാതെ ജംപിങ് പിറ്റില്‍നിന്ന് സന്തോഷവാര്‍ത്തയത്തെി. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളജ് വിദ്യാര്‍ഥിയായ ജിയോ ജോസ് 2.09 മീറ്റര്‍ ചാടിയാണ് ജേതാവായത്. വാരാപ്പുഴ ഇരുമ്പനത്ത് ജോര്‍ജ് ഷിന്‍ഡെയുടെയും ഷിനിയുടെയും മകനാണ് ജിയോ. 
 

ട്രിപ്ളില്‍ ഡബ്ള്‍ മലയാളം
വനിതകളുടെ ട്രിപ്ള്‍ ജംപില്‍ രണ്ട് മലയാളി താരങ്ങള്‍ മെഡല്‍ നേടി, എന്‍.വി. ഷീനയും അലീന ജോസും. ദേശീയ ഗെയിംസ് ജേത്രിയായ മാംഗ്ളൂരിന്‍െറ ഷീന 12.87 മീറ്റര്‍ ചാടി വെള്ളിയും എം.ജിയുടെ അലീന ജോസ് (12.84) വെങ്കലവും സ്വന്തമാക്കി.  ഷീന മംഗലാപുരം ആല്‍വാസ് കോളജിലാണിപ്പോള്‍. പാല അല്‍ഫോന്‍സ കോളജില്‍ പഠിക്കുന്ന അലീന വയനാട് മീനങ്ങാടി സ്വദേശിനിയാണ്. മണ്ണത്താനിക്കല്‍ എം.വി. ജോസും വത്സയുമാണ് മാതാപിതാക്കള്‍. കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയുടെ എം.എ. ശിവ അംബരശിക്കാണ് (13.04) സ്വര്‍ണം.ഷോട്ട്പുട്ടില്‍ പട്യാല പഞ്ചാബി സര്‍വകലാശാലയുടെ നവതേജ്ദീപ് സിങ് സ്വര്‍ണം നേടിയപ്പോള്‍ മാംഗ്ളൂരിന്‍െറ മലയാളി താരം ആല്‍ഫിന് വെങ്കലം ലഭിച്ചു. 
സുധാകറും അര്‍ച്ചനയും വേഗതാരങ്ങള്‍

ഫോട്ടോ ഫിനിഷിലൂടെ വേഗതാരങ്ങളെ നിശ്ചയിച്ച 100 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നിരാശ. വനിതകളില്‍ നിലവിലെ ചാമ്പ്യന്‍ എം.ജി സര്‍വകലാശാലയുടെ കെ. മഞ്ജു  മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.  മദ്രാസ് സര്‍വകലാശാലയുടെ എസ്. അര്‍ച്ചന (12.04 സെക്കന്‍ഡ്) മീറ്റിലെ വേഗതയേറിയ വനിതയായപ്പോള്‍ മധുരൈ കാമരാജ് സര്‍വകലാശാലയുടെ വി. രേവതിക്കാണ് (12.08) വെള്ളി മെഡല്‍. 12.09 സെക്കന്‍ഡിലാണ് മഞ്ജു വെങ്കലം നേടിയത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായ മഞ്ജു, കടലുണ്ടി കോണത്ത് രാമകൃഷ്ണന്‍െറയും പുഷ്പലതയുടെയും മകളാണ്. പുരുഷന്മാരില്‍ തെലങ്കാന കാകതിയയുടെ സി.എച്ച് സുധാകറിനാണ് (10.64) സ്വര്‍ണം. മദ്രാസ് സര്‍വകലാശാലയുടെ എളക്കിയ ദാസന്‍ (10.71) രണ്ടും ചെന്നൈ വെല്‍സ് യൂനിവേഴ്സിറ്റിയുടെ ആര്‍. സ്വാമിനാഥന്‍ (10.72) മൂന്നും സ്ഥാനത്തത്തെി. 
Tags:    
News Summary - inter university meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT