ഗോൾഡ് കോസ്റ്റ്: മലയാളികളായ രണ്ട് ഇന്ത്യൻ താരങ്ങളെ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. പരിശോധനയിൽ താരങ്ങൾ മരുന്നടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഇർഫാനെതിരായ നടപടി യുക്തി രഹിതമാണെന്നും അസോസിയേഷൻ പറഞ്ഞു.
താരങ്ങളെ പുറത്താക്കാനുള്ള കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷെൻറ തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ െഎ.ഒ.എ നടപടിക്കെതിരെ അപ്പീൽ നൽകുമെന്നും അറിയിച്ചു.
മലയാളി താരങ്ങളായ കെ.ടി ഇർഫാനെയും രാകേഷ് ബാബുവിനെയുമാണ് ഗെയിംസ് വില്ലേജിൽ നിന്ന് പുറത്താക്കിയത്. ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുവരും ഒരുമുറിയിലായിരുന്നു കഴിഞ്ഞത്. മുറിയിലെ കട്ടിലിനു സമീപത്തുള്ള കബോർഡിൽ നിന്നും രാകേഷ് ബാബുവിെൻറ ബാഗിൽ നിന്നും സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു.
ഇരുവരോടും വിശദീകരണം ചോദിച്ചിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലിന് ശേഷവും വിശ്വസനീയമായ മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരേയും പുറത്താക്കിയത്. രണ്ടുപേരുടേയും അക്രഡിറ്റേഷൻ റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തിൽ കയറ്റിവിടുമെന്നും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.