ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ സ്വപ്നപദ്ധതിയായ ‘േഖലോ ഇന്ത്യ’യുമായി ഉടക്കി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഖേലോ ഇന്ത്യയുടെേയാ സ്പോർട്സ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടേയോ യോഗങ്ങളിലോ മറ്റു പരിപാടികളിലോ സഹകരിക്കേണ്ടതില്ലെന്ന് അംഗങ്ങൾക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിർദേശം നൽകി. 2020 ടോക്യോ, 2024 പാരിസ് ഒളിമ്പിക്സുകൾ ലക്ഷ്യമിട്ട് കൗമാരതാരങ്ങളെ കണ്ടെത്താനും കായിക മേഖലയിൽ കൂടുതൽ ഉൗന്നൽ നൽകാനും ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാറിെൻറ സ്വപ്നപദ്ധതിയാണ് ‘ഖേലോ ഇന്ത്യ’. ഇൗ വർഷത്തെ ബജറ്റിൽ 500 കോടിയിലധികം രൂപയാണ് ഇതിനുവേണ്ടി സർക്കാർ നീക്കിവെച്ചത്.
എന്നാൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ചെലവിനുള്ള ഫണ്ട് സ്വയം കണ്ടെത്താനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് േഖലോ ഇന്ത്യയുമായി സഹകരിക്കേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനിച്ചത്. കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാൻ അസോസിയേഷൻ പ്രസിഡൻറ് േഡാ. നരിന്ദർ ധ്രുവ് ബത്ര അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഒളിമ്പിക്സിലേക്ക് കായിക താരങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ഡൽഹിയിൽവെച്ച് ‘ഖേലോ ഇന്ത്യ’ ദേശീയ സ്കൂൾ ഗെയിംസ് സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ 1,000 വിദ്യാർഥികൾക്ക് അഞ്ചു ലക്ഷം വീതം എട്ടുവർഷം വരെ സ്കോളർഷിപ്പാണ് ഇതിെൻറ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.