ലണ്ടൻ: രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് പദവിയിൽ രണ്ടാം ഉൗഴത്തിനൊരുങ്ങി തോമസ് ബാഹ്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം വെള്ളിയാഴ്ച ചേർന്ന െഎ.ഒ.സി സെഷനെ അറിയിച്ചു.
2013ൽ സ്ഥാനമേറ്റ ബാഹിെൻറ എട്ടുവർഷ കാലാവധി അടുത്ത വർഷം പൂർത്തിയാവും. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നാലു വർഷംകൂടി അദ്ദേഹത്തിന് തുടരാം. ഫെൻസിങ്ങിൽ 1976 ഒളിമ്പിക്സിൽ വെസ്റ്റ് ജർമനിക്കായി സ്വർണം നേടിയ താരമാണ് തോമസ് ബാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.