കിങ്സ്റ്റൺ: കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയുടെ കീർത്തി ലോകമെങ്ങും ഒാടിയെത്തിച്ച സാക്ഷാൽ ഉസൈൻ ബോൾട്ടിന് ഇന്ന് ജന്മനാടിെൻറ യാത്രയയപ്പ്. കിങ്സ്റ്റണിലെ നാഷനൽ സ്റ്റേഡിയത്തിലെ ട്രാക്കിനെ ഒരിക്കൽകൂടി പുളകമണിയിച്ച് അതിവേഗ മനുഷ്യൻ മടക്കയാത്ര ആരംഭിക്കും. 15 വർഷം മുമ്പ്, തെൻറ 15ാം വയസ്സിൽ ലോകത്തിനു മുന്നിലേക്ക് ഇടിമിന്നലായി അവതരിച്ച അതേ ട്രാക്കിൽ റേസേഴ്സ് ഗ്രാൻഡ് പ്രീ സംഘടിപ്പിച്ചാണ് ജമൈക്ക ഇതിഹാസതാരത്തിന് സ്വന്തം മണ്ണിൽ യാത്രയയപ്പു നൽകുന്നത്.
എട്ട് ഒളിമ്പിക്സ് സ്വർണവും 11 ലോക ചാമ്പ്യൻഷിപ് സ്വർണവും മാറിലണിഞ്ഞ് ലോകത്തെ ഏറ്റവും വേഗമേറിയ ഒാട്ടക്കാരനെന്ന് ഉറപ്പിച്ച ബോൾട്ട് ഇഷ്ട ഇനമായ 100, 200 മീറ്ററുകളിൽ ഇന്ന് സ്പൈക്കണിഞ്ഞ് ട്രാക്കിലിറങ്ങും. ഇതിഹാസതുല്യമായ കരിയറിന് 15 വർഷത്തിനുശേഷം വിടവാങ്ങുേമ്പാൾ ലോകത്തെ പ്രമുഖ താരങ്ങളും ജമൈക്കയിലെത്തുന്നുണ്ട്. ഡേവിഡ് റുഡിഷ (800), വെയ്ഡ് വാൻ നീകെർക് (200), മധ്യദൂരത്തിലെ സൂപ്പർതാരം മൊ ഫറ (10000, 5000), അലിസൺ ഫെലിക്സ് (400), ഡാലിയ മുഹമ്മദ് (400 ഹർഡ്ൽസ്) തുടങ്ങിയ ലോകതാരങ്ങൾ ബോൾട്ടിനെ യാത്രയാക്കാെനത്തും.
നാട്ടുകാരായ നെസ്റ്റ കാർട്ടർ, മൈക്കൽ ഫ്രാറ്റർ, നികൽ ആഷ്മെയ്ഡ് എന്നിവർ ഹീറ്റ്സിൽ ബോൾട്ടിനൊപ്പം മത്സരിക്കും. സന്തോഷത്തോടെ വിടവാങ്ങുമെന്ന് പ്രഖ്യാപിക്കുേമ്പാഴും പ്രിയ കൂട്ടുകാരൻ ജർമെയ് മാസെൻറ വിയോഗത്തിെൻറ വേദനയിലാണ് ബോൾട്ട്. 2008 ബെയ്ജിങ് ഒളിമ്പിക്സ് ഹൈജംപ് വെള്ളിമെഡൽ ജേതാവായ മാസൻ ഏപ്രിൽ 20നുണ്ടായ ബൈക്ക് അപകടത്തിൽ മരിക്കുകയായിരുന്നു. കൂട്ടുകാരെൻറ മരണത്തെ തുടർന്ന് ഇടക്കാലത്ത് പരിശീലനം മുടങ്ങിയെങ്കിലും കഴിഞ്ഞയാഴ്ചകളിൽ ബോൾട്ട് വീണ്ടും സജീവമായി.
ആഗസ്റ്റ് നാലു മുതൽ ലണ്ടൻ വേദിയാവുന്ന ലോക ചാമ്പ്യൻഷിപ്പോടെ കരിയർ അവസാനിപ്പിക്കുന്ന ബോൾട്ട് അതിനു മുമ്പായി ജൂൺ 28ന് ഒസ്ട്രാവയിലും ജൂൈല 21ന് മോണകോയിലും ട്രാക്കിലിറങ്ങുന്നുണ്ട്. ലോകചാമ്പ്യൻഷിപ് തയാറെടുപ്പെന്ന നിലയിലാണ് ഇൗ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.