ജ​പ്പാ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ഉ​പ​മേ​ധാ​വി​ക്കും കോ​വി​ഡ്​

ടോ​ക്യോ: ജ​പ്പാ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ഉ​പ​മേ​ധാ​വി​ക്ക്​ കോ​സോ ത​ഷി​മ​ക്കും കോ​വി​ഡ്​-19 വൈ​റ​സ് ​ ബാ​ധ. ​കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ്​ ആ​ണെ​ന്ന്​ ത​ഷി​മ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. താ​​ൻ മേ​ധാ​വി​യാ​യ ജ​പ്പാ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ മു​ഖേ​ന​യാ​ണ്​ വാ​ർ​ത്ത​ക്കു​റി​പ്പ്​ പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ സം​ശ​യ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ന്ന​ത സം​ഘാ​ട​ക​രി​ൽ ഒ​രാ​ൾ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

‘‘ചെ​റി​യ പ​നി​യു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ന്യൂ​മോ​ണി​യ ക​ണ്ടെ​ത്തി. എ​ന്നാ​ൽ, സു​ഖ​മാ​യി ഇ​രി​ക്കു​ന്നു. ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ ചി​കി​ത്സ​യി​ലാ​ണ്​ ശ്ര​ദ്ധ’’- ത​ഷി​മ പ​റ​ഞ്ഞു. യു​വേ​ഫ യോ​ഗ​ത്തി​ലും സ്​​ത്രീ​ക​ളു​ടെ ലോ​ക​ക​പ്പ്​ കാ​ണു​ന്ന​തി​ന്​ അ​മേ​രി​ക്ക​യി​ലും പോ​യ ത​ഷി​മ ജ​പ്പാ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ യോ​ഗ​ങ്ങ​ളി​ലും പ​​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​പ്പാ​നി​ലെ ഫു​ട്​​ബാ​ൾ ലോ​ക​വും അ​തി ജാ​ഗ്ര​ത​യി​ലാ​ണ്.

Tags:    
News Summary - Japan Olympic Committee deputy head has coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT