തിരുവനന്തപുരം: ഒളിമ്പ്യന്മാരായ ജിന്സണ് ജോണ്‍സണും വി. നീനക്കും ജി.വി രാജ പുരസ്കാ രം. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി.ആർ ചേംബറിൽ കായികമന്ത്രി ഇ.പി. ജയരാജനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്മെൻറ് അവാര്‍ഡിന് ബാഡ്മിൻൺ പരിശീലകന് എസ്. മുരളീധരന് അര്‍ഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച പരിശീലകൻ: എസ്. മനോജ്, സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബാള്‍
കോളജ് തലം പരിശീലകൻ: ഡോ. മാത്യൂസ് ജേക്കബ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്.
മികച്ച കോളജ്: ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ്
അത്ലറ്റ് (സ്കൂള്‍തല സ്പോര്‍ട്സ് ഹോസ്റ്റല്‍ -വനിത): അബിഗെയില്‍ ആരോഗ്യനാഥന്‍, കൊല്ലം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റൽ
അത്ലറ്റ് (കോളജ് തല സ്പോര്‍ട്സ് ഹോസ്റ്റല്‍ -വനിത): ജിന്‍സി ജിന്സണ്- അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി
മതിയായ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്കൂള്‍ കായിക അധ്യാപകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചില്ല. വാര്‍ത്തസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്, കായികവകുപ്പ് സെക്രട്ടറി ഡോ. ജയതിലക്, സഞ്ജയന്‍കുമാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.