പേരാവൂർ (കണ്ണൂർ): സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള 30ാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്സണ് ജോണ്സന് സമ്മാനിച്ചു. പേരാവൂരില്‍ ഗ്രീൻ പേരാവൂർ മാര ത്തണിെൻറ സമാപനച്ചടങ്ങില്‍ ജിമ്മിയുടെ സഹോദരനും മുൻ ഐ.ജിയുമായ ജോസ് ജോർജ് ജിന്‍സണ ് ജോണ്സന് അവാർഡ് സമ്മാനിച്ചു.
25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദലി, അഞ്ജു ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ചപ്രകടനമാണ് ജിന്‍സണെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
2016ലെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ജിന്സൺ, 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധാനംചെയ്തു. ഈ വര്‍ഷം അര്‍ജുന അവാര്‍ഡും കരസ്ഥമാക്കി. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിന്സണ് ആര്‍മിയില്‍ ഉദ്യോഗസ്ഥനാണ്. കുളച്ചല്വീട്ടില് ജോണ്സെൻറയും ഷൈലജയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.