59ാമത് ദേശീയ സീനിയർ അത്ലറ്റിക്സിൽ കേരളമിറങ്ങുന്നത് ദീർഘദൂര ട്രാക്കിലെ മലയാളി എക്സ്പ്രസ് ജിൻസൺ ജോൺസണില്ലാതെ. 1500 മീറ്ററിൽ കേരളത്തിെൻറ ഉറച്ച മെഡലായിരുന്ന ഏഷ്യൻ ചാമ്പ്യൻ ലോക ചാമ്പ്യൻഷിപ് ലക്ഷ്യമിട്ട് ഇന്നോ നാളെയോ ബർലിനിലേക്ക് പറക്കും. യോഗ്യത ാമാർക്കിന് 1.62 സെക്കൻഡ് മാത്രം പിന്നിലുള്ള ജിൻസൺ മികച്ച മത്സരം ലക്ഷ്യമിട്ടാണ് ബെർലി നിലെ ഐ.എ.എ.എഫ് വേൾഡ് ചലഞ്ച് മീറ്റിൽ ഒളിമ്പിക് ചാമ്പ്യന്മാർക്കൊപ്പം മത്സരിക്കാൻ ഒരുങ്ങുന്നത്.
800 മീറ്ററിലും 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയായ താരം ലോക ചാമ്പ്യന്‍ഷിപ്പിനു പുറമേ 2020 ടോക്യോ ഒളിമ്പിക്സ്കൂടി ലക്ഷ്യമിടുന്നു. ഹോളണ്ടിലെ നയ്മെഗനില് ജൂണില്‍ നടന്ന മീറ്റില്‍ 3:37.62 സെക്കന്‍ഡില്‍ 1500 മീറ്ററില്‍ ഓടിയെത്തിയ ജിന്സണ് ദേശീയ റെക്കോഡ് കുറിച്ചിരുന്നു. നിലവിലെ ഫോമിൽ ശക്തമായ മത്സരമുണ്ടായാൽ ലോക ചാമ്പ്യന്‍ഷിപ് യോഗ്യതാമാര്‍ക്കായ 3 മിനിറ്റ് 36 സെക്കൻഡ് മറികടക്കാനാവുമെന്നാണ് ജിൻസെൻറ പ്രതീക്ഷ.
ജർമനിയിൽ മത്സരിക്കാൻ എ.എഫ്.ഐ കഴിഞ്ഞ ദിവസം സമ്മതം മൂളിയതോടെയാണ് ലഖ്നോ വിട്ട് ബെർലിനിലേക്ക് പറക്കാൻ തീരുമാനിച്ചത്.
ലോക ചാമ്പ്യന്‍ഷിപ് യോഗ്യതാസമയം മറികടക്കാന്‍ സീനിയര്‍ മീറ്റിലെ പ്രകടനം തുണക്കില്ലെന്നും അതു മനസ്സിലാക്കിയാണ് എ.എഫ്.ഐ വിദേശ മത്സരപരിചയത്തിന് അവസരമൊരുക്കിയതെന്നും ജിന്സണ് പറഞ്ഞു. ജിന്സണ് പുറമേ മറ്റൊരു മലയാളി താരം മുഹമ്മദ് അഫ്സൽ, അജയ് കുമാര്‍ സരോജ് എന്നിവരെയും വിദേശത്തേക്ക് അയക്കാന്‍ എ.എഫ്.ഐ ആലോചിക്കുന്നുണ്ട്.
ലോക താരങ്ങളുടെ പട്ടികയില്‍ 46ാം സ്ഥാനത്താണ് ജിന്സൺ. ആദ്യ 48 പേര്‍ക്കു നേരിട്ട് യോഗ്യത ലഭിക്കുമെന്നതിനാല്‍ ആ വഴിയും പ്രതീക്ഷിക്കാം. ജർമനി കഴിഞ്ഞ് മികച്ച പരിശീലനം ലക്ഷ്യമിട്ട് അമേരിക്കയിലേക്കു പറക്കാനും ജിൻസണ് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.