ജകാർത്ത: അത്ലറ്റിക്സിെൻറ അവസാന ദിനം ഇന്ത്യ തകർത്തോടിയപ്പോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മെഡൽ കിലുക്കം. പുരുഷന്മാരുടെ 1500 മീറ്ററിൽ ഒന്നാമതെത്തി ജിൻസൺ ജോൺസൺ ഗെയിംസിലെ ആദ്യ മലയാളി സ്വർണനേട്ടക്കാരനായപ്പോൾ മലയാളി താരം വി.കെ. വിസ്മയ ആങ്കർലാപ് ഒാടിയ വനിതകളുടെ 4x400 മീ. റിലേ ടീമും സ്വർണക്കുതിപ്പ് നടത്തി. മലയാളി താരങ്ങളായ മുഹമ്മദ് അനസും ആരോക്യ രാജീവുമുൾപ്പെട്ട പുരുഷ 4x400 മീ. റിലേ ടീം വെള്ളി സ്വന്തമാക്കിയപ്പോൾ മലയാളി താരം പി.യു. ചിത്ര വനിതകളുടെ 1500 മീറ്ററിൽ വെങ്കലം കരസ്ഥമാക്കി. വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ പൂനിയയുടേതാണ് ഇന്ത്യയുടെ മറ്റൊരു വെങ്കല നേട്ടം.
അത്ലറ്റിക്സിൽ ഇന്ത്യ കുതിപ്പ് നടത്തിയപ്പോൾ ഹോക്കി ഫീൽഡിൽ ഇന്ത്യ അപ്രതീക്ഷിതമായി തോൽവിയടഞ്ഞു. നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യയെ സഡൻ െഡത്തിലേക്ക് നീണ്ട സെമിഫൈനലിൽ 6-7ന് (നിശ്ചിത സമയത്ത് 2-2) മലേഷ്യയാണ് വീഴ്ത്തിയത്. നാലു ദിനം ബാക്കിയിരിക്കെ 13 സ്വർണവും 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.