ബർലിൻ: ദോഹയിൽ ഇൗമാസാവസാനം തുടങ്ങുന്ന ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യത ഉറപ്പാക്കാനായി ദേശീയ സീനിയർ അത്ലറ്റിക് മീറ്റിൽ പെങ്കടുക്കാതെ വിദേശത്ത് മത്സരത്തിനായി പറന്ന മലയാളി അത്ലറ്റ് ജിൻസൺ ജോൺസെൻറ തീരുമാനം പിഴച്ചില്ല.
ബർലിനിൽ നടക്കുന്ന െഎ.എസ്.ടി.എ.എഫ് മീറ്റിൽ 1500 മീറ്ററിൽ തകർപ്പൻ പ്രകടനവുമായി ലോക മീറ്റിന് യോഗ്യത നേടിയ താരം സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയെഴുതുകയും ചെയ്തു.
3 മിനിറ്റ് 35.24 സെക്കൻഡിൽ രണ്ടാമതായി ഫിനിഷ് ചെയ്ത കഴിഞ്ഞവർഷം ഏപ്രിലിൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ താൻ തന്നെ കുറിച്ച 3 മിനിറ്റ് 37.86 സെക്കൻഡ് സമയമാണ് പഴങ്കഥയാക്കിയത്. 3 മിനിറ്റ് 36.00 സെക്കൻഡാണ് ലോക ചാമ്പ്യൻഷിപ് യോഗ്യത മാർക്ക്. ഇൗമാസം 28 മുതൽ അടുത്തമാസം ആറു വരെയാണ് ലോക അത്ലറ്റിക് മീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.