വീഴ്ത്തിയതിന് ഒളിമ്പ്യന്‍ വാഴ്ത്തിയ ജിനു മരിയ

കോയമ്പത്തൂര്‍: വനിത വിഭാഗം ഹൈജംപിലെ ദേശീയ റെക്കോഡ് 1.92 മീറ്ററാണ്. 2012ല്‍ ഹൈദരാബാദില്‍ നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ അന്തര്‍ദേശീയ താരം ബോബി അലോഷ്യസ് സ്ഥാപിച്ച റെക്കോഡ് കര്‍ണാടകക്കാരി സഹനകുമാരി സ്വന്തം പേരിലാക്കുമ്പോള്‍ ലഭിച്ചത് ലണ്ടന്‍ ഒളിമ്പിക്സ് ടിക്കറ്റ് കൂടിയായിരുന്നു. ഇതേ സഹനയെയാണ് മൂന്ന് മാസം മുമ്പ് ലഖ്നോയില്‍ നടന്ന നാഷനല്‍ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ കേരള താരം ജിനു മരിയ മാനുവല്‍ മറിച്ചിട്ടത്. ജിനുവിന്‍െറ പ്രകടനം കണ്ട് സഹന ഒരുകാര്യം വ്യക്തമാക്കി.

സമീപഭാവിയില്‍ തന്‍െറ ദേശീയ റെക്കോഡിന് ആരെങ്കിലും ഭീഷണിയാവുന്നുണ്ടെങ്കില്‍ അത് ഈ മലയാളി പെണ്‍കുട്ടിയായിരിക്കുമെന്ന്. ഇവിടെ ജിനു 1.79 മീറ്റര്‍ ഉയരം രണ്ടാം ശ്രമത്തില്‍ മറികടന്നപ്പോള്‍ വഴിമാറിയത് 12 വര്‍ഷം മുമ്പ് അണ്ണാ സര്‍വകലാശാലയുടെ എം. സംഗീത സ്ഥാപിച്ച മീറ്റ് റെക്കോഡാണ് (1.78). ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ പി.ജി ഡിപ്ളോമ വിദ്യാര്‍ഥിനിയായ ജിനു മൂവാറ്റുപുഴ പോത്താനിക്കര പനച്ചികവയലില്‍ മാണി തോമസിന്‍െറയും മോളിയുടെയും മകളാണ്. വെങ്കലം നേടിയ എയ്ഞ്ചല്‍ പി. ദേവസ്യ (1.71) പാല അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയാണ്.

Tags:    
News Summary - Jinu Mariya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT