ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീറ്റ്: കേ​ര​ളം തന്നെ ചാ​മ്പ്യ​ൻമാർ

വഡോദര: ദേ​ശീ​യ ജൂ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​ മീറ്റിൽ കേ​ര​ളം തന്നെ ചാ​മ്പ്യ​ൻമാർ. 12 സ്വ​ർ​ണം, അഞ്ച് വെ​ള്ളി, ഏഴ് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ര​ളം ഫീ​ൽ​ഡി​ലും ട്രാ​ക്കി​ലു​മാ​യി ബു​ധ​നാ​ഴ്​​ച സ്വ​ന്ത​മാ​ക്കി​യ​ത്. കോതമംഗലം മാർ ബേസിലിലെ മെറിൻ ബിജു ജംപിങ്ങ് പിറ്റിൽ സ്വർണം നേടി. 12.32 ആണ് മെറിൻ ചാടിയത് ആൺകുട്ടികളുടെ ട്രിപിൾ ജംപിൽ ആകാശം വർഗിസിന് എതിരാളികളില്ലായിരുന്നു. 

ആൺ കുട്ടികളുടെ 200 മീറ്ററിൽ തിരുവനന്തപുരം സായിയുടെ സി.അഭിനവ് സ്വർണം നേടി.  4*100 മീറ്ററിലും കേരളത്തിൻെറ പെൺകുട്ടികളും ആൺകുട്ടികളും സ്വർണം നേടി.

Tags:    
News Summary - junior athletic meet; kerala champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT