ജൂനിയര്‍ മീറ്റ്: കേരളത്തിന് 22ാം കിരീടം

കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍െറ ജൈത്രയാത്ര തടയാനൊരുമ്പെട്ട തമിഴ്നാടിനും ഹരിയാനക്കും ഇത്തവണയും നിരാശരാവേണ്ടി വന്നു. അവസാന ദിനം ശിശുദിന സമ്മാനം തേടി കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങിയ മലയാളത്തിന്‍െറ ബാല, കൗമാര സംഘത്തെ കിരീടം കൈവിട്ടില്ല. 18 സ്വര്‍ണവും 18 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 429 പോയന്‍റുമായി കേരളം തന്നെ ജേതാക്കളായി. തമിഴ്നാടും ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തിങ്കളാഴ്ച രണ്ട് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമാണ് മലയാളിപ്പടക്ക് ലഭിച്ചത്.
32ാമത് മീറ്റില്‍ 22ാമത്തെയും തുടര്‍ച്ചയായ അഞ്ചാമത്തെയും കിരീടം നിലനിര്‍ത്തുക കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. ആദ്യ നാല് ദിവസങ്ങളില്‍ ഹരിയാനയോടും ഒടുവില്‍ തമിഴ്നാടിനോടും കടുത്ത പോരാട്ടം നടത്തിയായിരുന്നു ഫിനിഷ്. അണ്ടര്‍ 14, 16, 18, 20 വിഭാഗങ്ങളിലായി മാറ്റുരച്ച മീറ്റില്‍ പെണ്‍കുട്ടികളില്‍ കേരളവും ആണ്‍കുട്ടികളില്‍ ഹരിയാനയുമാണ് മുന്നില്‍.  

കേരളത്തിന്‍െറ അപര്‍ണ റോയ് (അണ്ടര്‍ 16 പെണ്‍), ഹരിയാനയുടെ നവീന്‍ (അണ്ടര്‍ 20 ആണ്‍), ദീപേന്ദര്‍ ദബാസ്  (അണ്ടര്‍ 18 ആണ്‍) സത്യന്‍ (അണ്ടര്‍ 16 ആണ്‍) പഞ്ചാബിന്‍െറ ധന്‍വീര്‍ സിങ് (അണ്ടര്‍ 14 ആണ്‍), തമിഴ്നാടിന്‍െറ എം. ലോകനായകി (അണ്ടര്‍ 20 പെണ്‍), തെലങ്കാനയുടെ ജി. നിത്യ (അണ്ടര്‍ 18 പെണ്‍) ഡി. ഭാഗ്യലക്ഷ്മി (അണ്ടര്‍ 14 പെണ്‍) എന്നിവരാണ് മികച്ച അത്ലറ്റുകള്‍. 14 ദേശീയ റെക്കോഡുകളടക്കം 24 മീറ്റ് റെക്കോഡുകള്‍ ഇക്കുറി പിറന്നു. നിവ്യ ആന്‍റണിയാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയ മലയാളി. 

പിടിവിടാതെ കേരളം
അഞ്ചാം ദിനം കേരളത്തിന്‍െറ തുടക്കം നല്ലതായിരുന്നില്ല. 12 ഫൈനല്‍ നടന്ന ആദ്യ സെഷനില്‍ ലഭിച്ചത് മൂന്ന് വെള്ളിയും ഒരു വെങ്കലവും. തമിഴ്നാട് സ്വര്‍ണക്കൊയ്ത്ത് നടത്തി രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ പോയന്‍റ് വ്യത്യാസം കുറഞ്ഞു വന്നു. ഉച്ചക്ക് ശേഷമുള്ള മത്സരങ്ങളിലായിരുന്നു പ്രതീക്ഷകളത്രയും. തുടര്‍ന്ന് അണ്ടര്‍ 20 ആണ്‍ ട്രിപ്പ്ള്‍ ജംപിലും അണ്ടര്‍ 16 ആണ്‍ 800 മീറ്ററിലും സ്വര്‍ണമത്തെിയപ്പോള്‍ പിരിമുറുക്കം അയഞ്ഞു. 800 മീറ്ററില്‍ ലഭിച്ച വെള്ളി, വെങ്കല മെഡലുകളും സ്റ്റീപ്പ്ള്‍ ചേസില്‍ തമിഴ്നാടിന് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതുമാണ് കേരളത്തിന് രക്ഷയായത്. 
അവസാന ഇനമായ അണ്ടര്‍ 20 ആണ്‍, പെണ്‍ 4x400 റിലേ തുടങ്ങുന്നതിന് മുമ്പേ കേരളം കിരീടം ഉറപ്പിച്ചിരുന്നു. ഇതില്‍ രണ്ടിലും തമിഴ്നാട് ഒന്നാം സ്ഥാനത്തത്തെിയെങ്കിലും കാര്യമുണ്ടായില്ല. റിലേയില്‍ കിട്ടിയ വെള്ളി, വെങ്കല മെഡലുകളും കേരളത്തിന് പോയന്‍റ് പട്ടികയില്‍ തുണയായി. മീറ്റ് സമാപിക്കുന്ന വേളയില്‍ ഓവറോള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം മലയാളി സംഘത്തിന്‍െറ സമീപകാല ചരിത്രത്തില്‍ പുതുമയുള്ളതാണ്. ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് പോയന്‍റ് ലഭിക്കുമെന്നതും കേരളത്തിന് ഗുണം ചെയ്തു.
 


ട്രിപ്പ്ളില്‍ സനലും 800ല്‍ അഭിഷേകും
അണ്ടര്‍ 20 ആണ്‍ ട്രിപ്പ്ള്‍ ജംപില്‍ 15.43 മീറ്റര്‍ ചാടി കേരളത്തിന്‍െറ സനല്‍ സ്കറിയ സ്വര്‍ണം നേടി. അണ്ടര്‍ 16 ബോയ്സ് 800 മീറ്ററില്‍ അഭിഷേക് മാത്യു 1:56.2 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതത്തെി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഗുജറാത്തിന്‍െറ  കശ്വീര്‍ വസാനിയുടെ വെല്ലുവിളി മറികടന്നാണ് അഭിഷേകിന്‍െറ നേട്ടം. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ 2:16.40 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് കോഴിക്കോട് ഉഷ സ്കൂളിലെ അതുല്യ ഉദയന്‍ വെള്ളി നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 2:11.46 മിനിറ്റില്‍ ഓടിയത്തെിയ ബബിത വെങ്കലവും സ്വന്തമാക്കി. അണ്ടര്‍ 18 ഗേള്‍സ് ഹൈജംപില്‍ കേരളത്തിന്‍െറ എം. ജിഷ്ന 1.69 മീറ്റര്‍ ചാടി വെള്ളിയണിഞ്ഞു.  

നൂറിന് പിന്നാലെ 200 മീറ്ററിലും കേരളത്തിന് തിരിച്ചടി കിട്ടി. ഒരു സ്വര്‍ണം പോലും നേടാനാവാതെ രണ്ട് വീതം വെള്ളിയും വെങ്കലവും കൊണ്ട് തൃപ്തിപ്പെട്ടു. അതേസമയം മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ തമിഴ്നാട് ഉജ്വല കുതിപ്പ് നടത്തി. അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ 22.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സി. അഭിനവും ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ ടി. സൂര്യമോളും ( 25.69) വെള്ളി നേടി.  അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ ടി.വി. അഖിലും അണ്ടര്‍ 20ല്‍ മുഹമ്മദ് സാദത്തും വെങ്കല മെഡലണിഞ്ഞു. അണ്ടര്‍ 18 ആണ്‍ 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ അശ്വിന്‍ ആന്‍റണി വെള്ളിയും അണ്ടര്‍ 20  3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ ബിബിന്‍ ജോര്‍ജും അണ്ടര്‍ 18 പെണ്‍ 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ നിവ്യ ജോസഫും വെങ്കലവും നേടി. 4x400 റിലേ അണ്ടര്‍ 20 പെണ്‍ വിഭാഗത്തില്‍ വെള്ളിയും ആണ്‍കുട്ടികളില്‍ വെങ്കലവുമാണ് നേട്ടം.

തങ്കമാന പെണ്‍കൊടി രേവതി
മൂന്ന് സ്വര്‍ണം നേടിയ ആതിഥേയ താരം രേവതിയാണ് മീറ്റില്‍ മിന്നിയവരില്‍ ഒന്നാമത്. കേരളത്തില്‍ നിന്നാര്‍ക്കും ഒന്നിലധികം സ്വര്‍ണം ലഭിച്ചില്ല. അണ്ടര്‍ 20 പെണ്‍ 100, 200 മീറ്ററിലും 4x100 റിലേയിലും രേവതി സ്വര്‍ണമണിഞ്ഞു. 

Tags:    
News Summary - junior athletics meet, kerala champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT