ലണ്ടൻ: 100 മീറ്റർ ട്രാക്കിെൻറ വീരകഥകൾ സേമ്മളിച്ച യുഗപുരുഷൻ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ അട്ടിമറിച്ച ഒരു അത്ലറ്റിനെ ലോകം പൂവിട്ടുപൂജിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. എന്നാൽ, ലോക അത്ലറ്റിക് മീറ്റിൽ ആ പദവി സ്വന്തം പേരിലാക്കിയ 35കാരനായ ഗാറ്റ്ലിനെ ആരാധകർ കൂവലോടെയാണ് വീണ്ടും വരവേറ്റത്. രണ്ടു തവണ മരുന്നടിക്ക് പിടിക്കപ്പെട്ടതു കാരണമാണ് താരത്തിന് ആരാധക കൂവലിന് സാക്ഷിയാവേണ്ടിവന്നത്. ഇത്തവണ മെഡൽദാന ചടങ്ങിനിടെയായിരുന്നു കൂവൽ.
നേരത്തേ മത്സരത്തിലേക്കെത്തിയപ്പോഴും ആരാധകർ കൂക്കുവിളികളുമായി എതിരേറ്റിരുന്നു. രണ്ടു തവണ മരുന്നടിക്ക് വിലക്ക് നേരിട്ട ഗാറ്റ്ലിന് ഇൗ കൂവൽ അർഹിച്ചതാണെന്ന് സമൂഹ മാധ്യമത്തിൽ ആരാധകർ പ്രതികരിച്ചു. മത്സരത്തിൽ ഗാറ്റ്ലിൻ ഒന്നാമതും ക്രിസ്റ്റ്യൻ കോൾമാൻ രണ്ടാമതുമെത്തിയപ്പോൾ മൂന്നാം സ്ഥാനത്തെത്തി വെങ്കലം നേടാനായിരുന്നു, സ്വർണം മാത്രം നേടി ശീലിച്ച ഇതിഹാസത്തിന് യോഗം.
തൊട്ടടുത്ത ദിവസമായിരുന്നു സമ്മാനദാനം. ചടങ്ങിലേക്ക് മൂന്നു സ്ഥാനക്കാരും എത്തുേമ്പാൾ തന്നെ ‘ബോൾട്ട്... ബോൾട്ട്’ എന്ന് സ്റ്റേഡിയത്തിൽ മുഴങ്ങി. ജൈമക്കൻ താരത്തിന് വെങ്കലം നൽകിയപ്പോൾ തന്നെ ആർപ്പുവിളികളുമായി ആരാധകർ അഭിവാദ്യങ്ങളർപ്പിച്ചു. ഗാറ്റ്ലിനെ സ്വർണമെഡൽ സ്വീകരിക്കാൻ വിളിച്ചപ്പോഴായിരുന്നു ആരാധകർ കൂക്കുവിളിച്ച് വീണ്ടും കളിയാക്കിയത്. നേരത്തേ മത്സരത്തിനുമുമ്പ് കൂക്കുവിളിച്ച കാണികളോട് ഒന്നാമതെത്തി ചൂണ്ടുവിരൽ ചുണ്ടിലമർത്തി ‘മിണ്ടരുത്’ എന്ന ആഗ്യം കാണിച്ച് ഗാറ്റ്ലിൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.