ന്യൂയോർക്: 35ാം വയസ്സിലും അമേരിക്കൻ സ്പ്രിൻറ് ട്രാക്കിൽ ജസ്റ്റിൻ ഗാറ്റ്ലിനെ വെല്ലാൻ ആരുമില്ല. ലോക ചാമ്പ്യൻഷിപ്പിനുള്ള യു.എസ് ട്രയൽസ് ഒളിമ്പിക്സ് ചാമ്പ്യൻ ഗാറ്റ്ലിെൻറ തകർച്ചയുടെ തുടക്കമെന്ന് പ്രവചിച്ച കായിക വിദഗ്ധർക്കെല്ലാം തെറ്റി. യുവതാരങ്ങൾ അണിനിരന്ന 100 മീറ്റർ പോരാട്ടത്തിൽ പുതുമുഖക്കാരെയെല്ലാം ഒാടിത്തോൽപിച്ച് റിയോ ഒളിമ്പിക്സിലെ വെള്ളിജേതാവ് അമേരിക്കയിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽകൂടി പ്രഖ്യാപിച്ചു. 9.95 സെക്കൻഡിൽ ഗാറ്റ്ലിൻ ഒന്നാമതായപ്പോൾ, അട്ടിമറി ഭീഷണി ഉയർത്തിയ 21കാരൻ ക്രിസ്റ്റ്യൻ കോൾമാനും (9.98 സെ), 23കാരൻ ക്രിസ് ബെൽഷെറും (10.06സെ) രണ്ടും മൂന്നും സ്ഥാനക്കാരായി.
ഇതോടെ, ആഗസ്റ്റിലെ ലോക ചാമ്പ്യൻഷിപ് ബോൾട്ട്-ഗാറ്റ്ലിൻ പോരാട്ടമാവും. ലണ്ടൻ വേദിയാവുന്ന ലോക ചാമ്പ്യൻഷിപ് ബോൾട്ടിെൻറ വിടവാങ്ങൽ മത്സരമെന്ന നിലയിൽ ഇതിനകം ശ്രദ്ധേയമായതാണ്. സീസണിലെ ഏറ്റവും വേഗമേറിയ ഒാട്ടക്കാരനായ കോൾമാൻ മികച്ച സമയത്തിലാണ് ഫൈനലിലെത്തിയതെങ്കിലും ഗാറ്റ്ലിനുമായുള്ള പോരാട്ടത്തിൽ പതറി. 9.82 സെക്കൻഡിലാണ് കോൾമാൻ സീസണിലെ മികച്ച ഒാട്ടക്കാരനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.