ന്യൂയോർക്ക്: ഉസൈൻ ബോൾട്ടിനെ അട്ടിമറിച്ച് ലോക ചാമ്പ്യൻഷിപ്പിലെ വേഗതാരമായി മാറിയ ജസ്റ്റിൻ ഗാറ്റ്ലിൻ വീണ്ടും ഉത്തേജകവിവാദക്കുരുക്കിൽ. പരിശീലകനും ഏജൻറിനുമെതിരെയാണ് ആരോപണം. ഡെയ്ലി ടെലഗ്രാഫ് ലേഖകെൻറ ഒളികാമറ ഒാപറേഷനിലാണ് കോച്ച് ഡെന്നിസ് മിച്ചലും ഏജൻറ് റോബർട് വാഗ്നറും കുടുങ്ങിയത്. സ്പോർട്സ് സിനിമക്കായി അഭിനേതാക്കളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സംഘത്തെ തേടുന്ന ഫിലിം കമ്പനി പ്രതിനിധികൾ എന്ന വ്യാജേനയാണ് ‘ടെലഗ്രാഫ്’ റിപ്പോർട്ടർമാർ ഗാറ്റ്ലിെൻറ കോച്ചുമാരെ സമീപിച്ചത്.
ഇവർക്കു മുന്നിലായിരുന്നു ടെസ്റ്റോസ്റ്റെറോൺ ഉൾപ്പെടെയുള്ള ഹോർമോൺ മരുന്നുകളുടെ വിശദാംശങ്ങൾ ഗാറ്റ്ലിെൻറ ഏജൻറ് വെളിപ്പെടുത്തിയത്. 2.5 ലക്ഷം ഡോളർ നൽകിയാൽ ആസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് അമേരിക്കയിലെത്തിച്ച് നൽകാമെന്നായിരുന്നു വെളിപ്പെടുത്തൽ. ഗാറ്റ്ലിൻ ഉൾപ്പെടെ അമേരിക്കൻ അത്ലറ്റുകൾ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നും ഏജൻറ് വിഡിയോയിൽ പറയുന്നുണ്ട്.
കോച്ചിനെയും ഏജൻറിനെയും പുറത്താക്കിയതായി ഗാറ്റ്ലിനും അറിയിച്ചു. വാർത്ത ഞെട്ടിച്ചതായും തനിക്കെതിരെ കളവ് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമേരിക്കൻ സ്പ്രിൻറർ പറഞ്ഞു. വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി (ഉസാഡ), അത്ലറ്റിക് ഫെഡറേഷൻ എന്നിവ ർ അറിയിച്ചു.
മരുന്നടിക്കാരൻ ഗാറ്റ്ലിൻ നേരത്തെ രണ്ടു തവണ മരുന്നടിയിൽ കുരുങ്ങി വിലക്ക് നേരിട്ട താരമാണ് അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ. 2001ൽ പിടിക്കപ്പെട്ടപ്പോൾ രണ്ടു വർഷം വിലക്ക് നേരിട്ടിരുന്നു. തിരിച്ചെത്തിയ ശേഷം 2004 ആതൻസ് ഒളിമ്പിക്സിൽ 100മീറ്ററിൽ സ്വർണവും റിലേയിൽ വെള്ളിയും നേടി. 2006ൽ വീണ്ടും പിടിയിലായപ്പോൾ നാലു വർഷവും വിലക്ക് നേരിട്ടു. തുടർന്ന് 2010ലാണ് ട്രാക്കിൽ തിരിച്ചെത്തുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലവും 2016 റിയോയിൽ വെള്ളിയും നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്. 2017 ലോകചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ചാമ്പ്യനായതോടെ ഗാറ്റ്ലിൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. അന്നുതന്നെ സെബാസ്റ്റ്യൻ കോ ഉൾപ്പെടെയുള്ളവർ മരുന്ന് ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.