???????? ???? ??????: ??.??. ?????????? (????? ??????? ?????????)

400 മീ. ഹര്‍ഡ്ല്‍സില്‍ കല്ലടി സ്കൂള്‍, മെഡല്‍ നേട്ടവുമായി സഹോദരങ്ങള്‍

തേഞ്ഞിപ്പലം: രാവിലെ ഹൈജംപില്‍ അനിയന്‍ വക സ്വര്‍ണം. വൈകീട്ട് 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ചേട്ടന്‍െറ വക വെങ്കലം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണം നേടിയ കെ.എം. ശ്രീകാന്തും സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ വെങ്കലം നേടിയ ചേട്ടന്‍ കെ.എം. ശ്രീനാഥുമാണ് പതക്കമണിഞ്ഞ സഹോദരങ്ങള്‍. രാവിലെ 1.89 മീറ്റര്‍ താണ്ടിയാണ് ഹൈജംപില്‍ ശ്രീനാഥ് സ്വര്‍ണം നേടിയത്. വൈകീട്ട് 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 54.92 സെക്കന്‍ഡിലായിരുന്നു  ശ്രീനാഥ് വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം 400 മീറ്ററില്‍ ശ്രീനാഥ് വെങ്കലം നേടിയിരുന്നു. ജൂനിയര്‍ ലോങ്ജംപിലെ റെക്കോഡിനുടമയാണ്  ശ്രീനാഥ്. ചങ്ങനാശ്ശേരി കാലായിപറമ്പില്‍ മനോജിന്‍െറയും ശ്രീലേഖയുടെയും മക്കളായ ശ്രീകാന്തും ശ്രീനാഥും കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ്. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ആണ്‍കുട്ടികളില്‍  കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് അനസിനാണ് സ്വര്‍ണം. സമയം: 54.07 സെക്കന്‍ഡ്. തൃശൂര്‍ സായിയിലെ  ജോയി തോമസിനാണ് വെള്ളി. പെണ്‍കുട്ടികളിലെ  സ്വര്‍ണവും കല്ലടി സ്കൂളിനാണ്. അനില വേണുവിനാണ് സ്വര്‍ണം (ഒരു മിനിറ്റ് 03.32 സെക്കന്‍ഡ്). തിരുവനന്തപുരം സായിയിലെ എസ്. അര്‍ഷിതക്കാണ് വെള്ളി (ഒരു മിനിറ്റ് 03.78 സെക്കന്‍ഡ്). 
Tags:    
News Summary - kalladi school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT