കൊച്ചി: പുതുമോടിയിൽ കല്ലുകടിയായ പോലെയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരുമി പ്പോൾ. ഇന്ത്യൻ സൂപ്പർ ലീഗിെൻറ കൊട്ടിഘോഷിച്ച ആറാം സീസൺ ഉദ്ഘാടനത്തിെൻറയും തുടക് കത്തിലെ ഗംഭീരജയത്തിെൻറയും ആഘോഷമടങ്ങുംമുേമ്പ ആരാധകർക്ക് ചങ്കിടിപ്പിെൻറ വാ ർത്തകളാണ് കൊച്ചിയിൽനിന്നു കേൾക്കുന്നത്. ഇന്ത്യൻ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാ ധക പിന്തുണയുള്ള ക്ലബും, ഭരണകേന്ദ്രങ്ങളും തമ്മിലുള്ള പടലപ്പിണക്കവും തർക്കവും ഫുട ്ബാൾ ആരാധകർക്ക് കണ്ണീരാവുമോ? കളി നടത്താനുള്ള അനുമതി, സുരക്ഷാസംവിധാനം എന്നിവ ക്ക് ഭരണ നിർവഹണ കേന്ദ്രങ്ങളിൽനിന്ന് വേണ്ടത്ര പിന്തുണയില്ലെന്നാണ് ബ്ലാസ്റ്റേഴ ്സിെൻറ പരാതി.
കോംപ്ലിമെൻററി പാസിെൻറ പേരിൽ പല കോണിൽനിന്നും അനാവശ്യമായി സമ്മ ർദമുണ്ടാവുന്നുവെന്നും അവർ പരാതിപ്പെടുന്നു. എന്നാൽ, ഇതെല്ലാം നിഷേധിക്കുകയാണ് സ് റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയും കൊച്ചി കോർപറേഷനും. എന്തായാലും, പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തുഞെരിച്ച് കൊല്ലുന്ന സമീപനമാണ് പലകോണുകളിൽനിന്നുമുയരുന്നത്. അഞ്ചു സീസൺ മാത്രം പിന്നിട്ട് ശൈശവ ദശയിലുള്ള ഒരു ക്ലബിന് വളരാനുള്ള സാഹചര്യമൊരുക്കാതെ ലാഭംകൊയ്യാനുള്ള വഴിയായി കോർപറേഷനും ജി.സി.ഡി.എയും കാണുേമ്പാൾ അരുതെന്നേ ഫുട്ബാൾ ആരാധകർക്കും പറയാനുള്ളൂ. പ്രശ്നത്തിൽ ഇടപെടേണ്ട കേരള ഫുട്ബാൾ അസോസിയേഷനാവട്ടെ കാഴ്ചക്കാരുടെ റോളിലാണിപ്പോൾ. ഒരു കോടി രൂപ കളി തുടങ്ങുന്നതിനുമുേമ്പ ക്ലബ് അധികൃതർ ജി.സി.ഡി.എക്ക് നൽകുന്നുണ്ട്.
‘വിനോദനികുതി ഈടാക്കുന്നില്ല’-കൊച്ചി കോർപറേഷൻ
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരങ്ങൾക്ക് ഒരു നികുതിയും ഇൗടാക്കുന്നില്ലെന്ന് കൊച്ചി കോർപറേഷൻ. ഐ.എസ്.എല്ലിന് വിനോദനികുതി ഈടാക്കേണ്ടെന്ന് നേരേത്തതന്നെ സർക്കാർ തലത്തിൽ തീരുമാനമുണ്ടായതാണ്. മൈതാനത്തിെൻറ ഉടമസ്ഥാവകാശം കൈവശംവെക്കുന്ന ജി.സി.ഡി.ഐക്ക് നൽകേണ്ട നികുതി മാത്രമായിരിക്കും നിലവിലുള്ളത്. കോർപറേഷൻ ഒന്നും വാങ്ങുന്നില്ലെന്നും റവന്യൂ ഡിപ്പാർട്മെൻറ് സെക്ഷൻ ഓഫിസർ അറിയിച്ചു.
‘ബ്ലാസ്റ്റേഴ്സ് നികുതി പൂർണമായി അടക്കുന്നില്ല’ -ജി.സി.ഡി.എ
ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറുമായി നിലവിൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ജി.സി.ഡി.എക്കു കീഴിലുള്ള മൈതാനം എന്ന നിലയിൽ ഇവിടെ നടക്കുന്ന മത്സരങ്ങൾക്ക് നികുതി ഈടാക്കുന്നുണ്ട്. അതു നേരേത്തയുള്ളതാണ്. ഇത്തവണ അതിൽ വീഴ്ചവരുത്തി. അതിന് ജി.സി.ഡി.എ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മത്സരത്തിന് ആറു ലക്ഷം രൂപയാണ് ജി.സി.ഡി.എയിൽ അടക്കേണ്ടത്. രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 ലക്ഷം രൂപയാണ് അടച്ചിട്ടുള്ളത്. 6000 രൂപ ജി.എസ്.ടിയും ഉൾപ്പെടെ രണ്ടു രണ്ടര ലക്ഷത്തിലധികം രൂപ കുടിശ്ശികയാണ്. ഒപ്പം മത്സരത്തിനു മുേമ്പ സെക്യൂരിറ്റി തുകയായി ഒരു കോടി രൂപ ജി.സി.ഡി.എയിൽ കെട്ടിവെക്കണം.
സീസൺ കഴിയുേമ്പാൾ സ്റ്റേഡിയത്തിനുണ്ടാകുന്ന അറ്റകുറ്റപ്പണികൾക്കുള്ളതാണത്. സ്റ്റേഡിയത്തിന് കാര്യമായ പരിക്കില്ലെങ്കിൽ ആ തുക തിരിച്ചുനൽകും. പുതിയ സീസണിൽ ഒരു കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു വാങ്ങിയിട്ടില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് വാദിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷം അവർ അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്ന് 57 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി എടുത്തു. ബാക്കിവരുന്ന 43 ലക്ഷം മാത്രമേ നിലവിൽ ജി.സി.ഡി.എയുടെ കൈവശമുള്ളൂ -ഓഫിസ് മേധാവി സി.കെ. ശ്യാമള പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് കൊച്ചി വിടേണ്ട -കായിക മന്ത്രി ഇ.പി. ജയരാജൻ
‘‘കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ കണ്ടു. കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസ്സങ്ങള്‍ നേരിടുന്നതാണ് ഇതിനു കാരണമെന്ന് പറയുന്നു.
കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്ബാള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിത്. ഐ.എസ്.എല്ലില്‍ കേരളത്തിെൻറ പ്രതിനിധിയായി ഒരു ടീം കളിക്കുന്നത് നാടിന് ഏറെ അഭിമാനം നല്‍കുന്നതാണ്. തിരിച്ചുവരവിെൻറ പാതയിലുള്ള കേരള ഫുട്ബാളിന് ആവേശംപകരുന്നതുമാണ് കൊച്ചിയിലെ ഐ.എസ്.എല്‍ മത്സരങ്ങള്‍. സംസ്ഥാന സര്‍ക്കാറിെൻറ പൂർണ പിന്തുണ ഐ.എസ്.എല്ലിനുണ്ട്. എന്നാല്‍, ഏതാനും ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണ്.
ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുന്ന ഐ.എസ്.എല്‍ വേദിയാണ് കൊച്ചി. ലോകം ശ്രദ്ധിച്ചുതുടങ്ങിയ ഇന്ത്യയിലെ ആദ്യ പ്രഫഷനല്‍ ഫുട്ബാള്‍ ലീഗില്‍ കേരളത്തിന് നേരിട്ട് പങ്കാളികളാകാന്‍ അവസരം നല്കിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. മത്സരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടണം. സ്റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കളി ആസ്വദിക്കാനും കഴിയണം. ഐ.എസ്.എല്‍ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയാറാണ്.
പ്രതിസന്ധി ഖേദകരം –മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സ് പോലെ ഇന്ത്യൻ ഫുട്ബാളിന് ഒരുപാട് സംഭാവന നൽകിയ ഒരു ക്ലബിന് ഇത്രയും വെല്ലുവിളികൾ തികച്ചും ഖേദകരമാണ്. അന്ത്യശ്വാസം വലിക്കുന്ന പല ഫുട്ബാൾ ക്ലബുകൾക്കും പുതു ഊർജം നൽകാൻ കാരണമായ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആരാധകരുള്ള ഒരു ക്ലബിന് ഇത്തരത്തിൽ വെല്ലുവിളികൾ നേരിടേണ്ടിവരുന്നത് ഇന്ത്യൻ ഫുട്ബാളിെൻറ ഭാവി ഇല്ലാതാക്കും. ലോക ഫുട്ബാൾ ലോകത്തിനുതന്നെ ആശ്ചര്യം നിറക്കാറുള്ള ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടൽ ആരവങ്ങൾ ഇല്ലാതാകാതിരിക്കാൻ കെ.എഫ്.എയും സർക്കാറും വിഷയത്തിൽ ഇടപെടണം.
(കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.