കേരളത്തിനു മേൽ ചെളി വാരിയെറിയാൻ സമ്മതിക്കില്ല; ഒളിമ്പിക് അസോസിയേഷന് രൂക്ഷവിമർശനം

കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറ്റ ിയ സിംഗിൾ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമർപ്പിച്ച അപ്പീൽ ഹൈകോടതി തള്ളി.

സുരക്ഷാ പ്രശ്നങ്ങളാൽ കേരളത്തിൽ വോട്ടെടുപ്പ് നടത്താൻ പറ്റില്ലെന്നു പറഞ്ഞു കേരളത്തിനു മേൽ ചെളി വാരിയെറിയാൻ സമ്മതിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻെറ സംസ്ഥാനത്തെ വോട്ടർമാരെ ഡൽഹിയിലേക്ക് കൊണ്ടു പോവാൻ ചെലവാക്കുന്ന ലക്ഷങ്ങൾ കായിക താരങ്ങളെ പരിശീലീപ്പിക്കാൻ ഉപയോഗിച്ചു കൂടെയെന്ന് കോടതി ചോദിച്ചു.

നിരുത്തരവാദിത്തപരമായാണ് അസോസിയേഷൻ പണം ചെലവാക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.


Tags:    
News Summary - kerala high court against indian olympic association - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT