പാലാ: മഴയിൽ കുതിർന്ന ട്രാക്കിൽ ചൂടൻ അതിവേഗപ്പോര്. പാലായിലെ പുതുപുത്തൻ സിന്തറ്റിക് ട്രാക്കിൽ റെക്കോഡുകൾ പെയ്തിറങ്ങുമെന്ന പ്രതീക്ഷകൾ തെറ്റിയപ്പോൾ, വിസ്മയിപ്പിച്ച് പുത്തൻ താരോദയങ്ങൾ. മഴക്ക് പിന്നാലെ തണുത്ത അന്തരീക്ഷത്തിൽ തുടക്കമിട്ട 100 മീറ്റർ മത്സരത്തിൽ ആൺകുട്ടികളുെട ജൂനിയർ വിഭാഗത്തിലൊഴികെ പുതുമുഖങ്ങളാണ് സുവർണനേട്ടം കൈപ്പിടിയിലൊതുക്കിയത്. ഫോേട്ടാഫിനിഷ് പോരാട്ടങ്ങളും ട്രാക്കിൽനിന്ന് അകന്നുനിന്നു. രണ്ടു വിഭാഗങ്ങളിൽ മുന്നിെലത്തി തിരുവനന്തപുരം സായി തിരിച്ചുവരവിെൻറ ലക്ഷണം കാട്ടി.
സീനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയ സായി തിരുവനന്തപുരത്തിെൻറ ആൻസ്റ്റിൻ ജോസഫ് ഷാജിയാണ് വേഗരാജാവ്. ചേച്ചിമാരെ പിന്തണ്ണി ജൂനിയർ വിഭാഗത്തിൽ മത്സരിച്ച നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ഇ. ആൻസി സോജൻ സംസ്ഥാനെത്ത ഏറ്റവും വേഗമേറിയ വിദ്യാർഥിനിയായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 11.04 സെക്കന്‍ഡിലായിരുന്നു ആൻസ്റ്റിെൻറ മിന്നൽ ഫിനിഷിങ്. മൂന്നുവർഷമായി തിരുവനന്തപുരം സായിയിൽ പരിശീലിക്കുന്ന ആൻസ്റ്റിൻ ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ് എച്ച്.എസ്.എസിലെ അപര്‍ണ റോയിയെക്കാള്‍ (12.49 സെക്കൻഡ്) മികച്ച സമയത്തില്‍ ജൂനിയർ വിഭാഗത്തിൽ ഫിനിഷ് ചെയ്താണ് ആന്‍സി ഗ്ലാമർ പോരാട്ടത്തിലെ വേഗതാരമായത്. 12.45 സെക്കന്‍ഡിലായിരുന്നു സ്വർണക്കുതിപ്പ്.
കഴിഞ്ഞതവണ ജൂനിയർ വിഭാഗം ആൺകുട്ടികളുെട വിഭാഗത്തിൽ 11.25 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ട തിരുവനന്തപുരം സായിയുടെ സി. അഭിനവ് ഇത്തവണ 11.08 സെക്കൻഡിൽ ഒാടിയെത്തി സമയം മെച്ചപ്പെടുത്തിയാണ് ഒന്നാമതെത്തിയത്. സബ് ജൂനിയർ ആൺകുട്ടികളിൽ മണിപ്പൂരി സ്വദേശിയും കോതമംഗലം സെൻറ് ജോര്‍ജ് എച്ച്.എസ്.എസിെൻറ താരവുമായ താങ്ജാം അലേര്‍ട്സണ്‍ സിങ് ഒന്നാമതെത്തി. പെൺകുട്ടികളിൽ പാലക്കാട് പറളി എച്ച്.എസിലെ വി. നേഹ സ്വർണമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.