പാലാ: ഷോട്ട്പുട്ട് റിങ്ങിൽ മേഘയുണ്ടെങ്കിൽ സ്വർണത്തെക്കുറിച്ച് മറ്റാരും ചിന്തിക്കേണ്ടതില്ല. തുടർച്ചയായ അഞ്ചാം തവണയാണ് തിരുവനന്തപുരം സായ് താരമായ മേഘ മറിയം മാത്യു ഒന്നാം സ്ഥാനക്കാരിയാകുന്നത്. ഇത്തവണത്തെ നേട്ടം പക്ഷേ, കയ്പ്പും മധുരവും സമ്മേളിച്ചതാണ്. മൂന്ന് മാസം മുമ്പ് ബോക്സിങ് പരിശീലനത്തിനിടെ പരിക്കേറ്റ കൈയുമായാണ് ഡോക്ടർമാർ നിർദേശിച്ച വിശ്രമം മാറ്റിവെച്ച് മേഘ എത്തിയത്. എന്നിട്ടും എതിരാളികൾക്ക് അവസരം കൊടുത്തില്ല, തിരുവനന്തപുരം തുണ്ടത്തിൽ എച്ച്.എസ്.എസ് വിദ്യാർഥിനി. 10.81 മീറ്ററാണ് സീനിയർ വിഭാഗത്തിൽ മേഘ എറിഞ്ഞത്.
അറിയപ്പെടുന്ന ബോക്സിങ് താരമായ മേഘ ദേശീയ ചാമ്പ്യനാണ്. ഭോപാലില്‍ നടന്ന ദേശീയ ബോക്സിങ് ക്യാമ്പില്െവച്ചാണ് ഇടതു തോളിനു പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയും നടത്തി. എട്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. ഫിസിയോ തെറപ്പിയും ചെയ്യണം. എന്നാൽ, സ്കൂൾ മീറ്റ് എത്തിയതോടെ മേഘ ഷോട്ടും ഡിസ്കുമെടുത്ത് ത്രോയിങ് സെക്ടറിലിറങ്ങി. കഴിഞ്ഞവര്‍ഷം ജൂനിയര്‍ വിഭാഗം ഷോട്ട് പുട്ടില്‍ മീറ്റ് റെക്കോഡോടെയായിരുന്നു സ്വര്‍ണം നേടിയത്. ദേശീയ ബോക്സിങ്ങിലും മേഘ വിജയിയായിരുന്നു.
പുനലൂര്‍ ഇളമ്പല്‍ വീരപ്പള്ളില് ജോണ്‍ മാത്യു -ജോളി മാത്യു ദമ്പതികളുടെ മകളാണ് മേഘ. സായി പരിശീലകനും ഒളിമ്പ്യൻ സുേരഷ് ബാബുവിെൻറ സഹോദരനുമായ എം.വി. സത്യാനന്ദാണ് കോച്ച്. തിരുവനന്തപുരം ശ്രീഅയ്യങ്കാളി മോഡല്‍ സ്കൂളിലെ അശ്വതി ശ്രീധരനാണ് ഷോട്ട്പുട്ടില്‍ വെള്ളി. പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ സി.പി. തൗഫീറ വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.