പാലാ:കിരീടം തിരിച്ചെടുത്ത എറണാകുളം കൗമാര കായികോത്സവത്തില്‍ രാജകുമാരന്മാരായി. 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 258 പോയൻറുമായാണ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പുത്തന്‍ ട്രാക്കില്‍ എറണാകുളം ജേതാക്കളായത്. 34 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവുമാണ് എറണാകുളത്തിെൻറ താരങ്ങള്‍ സ്വന്തമാക്കിയത്. 22 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവുമുള്ള പാലക്കാട് കിരീടം നിലനിര്‍ത്താനാകാതെ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. എട്ടു സ്വര്‍ണവും 20 വെള്ളിയും ആറു വെങ്കലവുമടക്കം 109 പോയൻറ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആതിഥേയരായ കോട്ടയത്തിന് 53 പോയൻറുണ്ട്.
സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ തുടർച്ചയായ നാലാം കിരീടം സ്വന്തമാക്കി. 13 സ്വര്‍ണവും ഒരു വെള്ളിയും ഏഴു വെങ്കലവുമാണ് മാര്‍ബേസിലിനുള്ളത്. കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് 63 പോയന്‍േറാടെ രണ്ടാം സ്ഥാനം നേടി. ഏഴു സ്വര്‍ണവും ഒമ്പതു വെള്ളിയും രണ്ടു വെങ്കലവും വാരിക്കൂട്ടിയായിരുന്നു പുല്ലൂരാംപാറയുടെ കുതിപ്പ്. ഏഴു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമുള്ള പാലക്കാട് പറളി എച്ച്.എസ് മൂന്നാമതായി. 14 മീറ്റ് റെക്കോഡ് പിറന്ന പാലായില്‍ ഏഴു താരങ്ങള്‍ വ്യക്തിഗത ജേതാക്കളായി.
സീനിയര്‍ പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി, അപര്‍ണ റോയ്, ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപി, ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു, പെണ്‍കുട്ടികളില്‍ ആന്‍സി സോജന്, സബ്ജൂനിയര് ആണ്‍കുട്ടികളില്‍ തങ്ജം അലര്‍ട്സൺ സിങ്, പെണ്‍കുട്ടികളില്‍ പി. അഭിഷ എന്നിവരാണ് മേളയുടെ താരങ്ങള്‍. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ട്രോഫികള്‍ വിതരണം ചെയ്തു.
പോയൻറ് പട്ടിക
1 എറണാകുളം 258
2 പാലക്കാട് 185
3 കോഴിക്കോട് 109
4 തിരുവനന്തപുരം 99
5 തൃശൂർ 69
6 കോട്ടയം 53
7 മലപ്പുറം 52
8 പത്തനംതിട്ട 24
9 കണ്ണൂർ 21
10 ആലപ്പുഴ 16
11 ഇടുക്കി 10
12 വയനാട് 7
13 കാസർകോട് 5
14 കൊല്ലം 1
സ്കൂൾ നില
1 മാർബേസിൽ
കോതമംഗലം 75
2 സെ.ജോസഫ്സ്
പുല്ലൂരാംപാറ 63
3 പറളി എച്ച്.എസ് 57
4 കല്ലടി എച്ച്.എസ്.എസ് 53
5 മാതിരിപ്പിള്ളി
ജി.വി.എച്ച്.എസ് 47
6 സെൻറ് ജോർജ്
കോതമംഗലം 42
7 െഎഡിയൽ
ഇ.എച്ച്.എസ്.എസ്
കടകശ്ശേരി 33
8 മീണാട്
ജി.വി.എച്ച്.എസ്.എസ് 31
9 നാട്ടിക ഫിഷറീസ് 23
10 മുണ്ടൂർ
എച്ച്.എസ്.എസ് 13
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.