പാലാ: സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പ് പിറ്റിൽ പുതുചരിത്രമെഴുതിയതിനൊപ്പം അനസിന് മധുരപ്രതികാരവും. കഴിഞ്ഞ സംസ്ഥാന മീറ്റിൽ തന്നെ പിന്നിലാക്കിയ സഹപാഠിയെ മറികടന്ന് എൻ. അനസിന് മീറ്റ് റെക്കോഡ്. ഒപ്പം ദേശീയ െറക്കോഡും മറികടന്നു. പാലക്കാട് പറളി എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥിയായ അനസ് 15.30 മീ. ദൂരം താണ്ടിയാണ് പുതിയ മീറ്റ് റെക്കോഡിന് ഉടമയായത്.
അനസ് റെക്കോഡ് ബുക്കിൽ ഇടംനേടിയപ്പോൾ 2014ൽ കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരിെൻറ അബ്ദുല്ല അബൂബക്കറിെൻറ നേട്ടമാണ് (15.28) മറഞ്ഞത്. കഴിഞ്ഞ സംസ്ഥാന മീറ്റിൽ ഒന്നാമതെത്തിയത് സഹപാഠിയായ എ. അജിത്തായിരുന്നു. അനസ് രണ്ടാമതായിരുന്നു. ഇത്തവണ അജിത്തിെന രണ്ടാമതാക്കി അനസ് സുവർണനേട്ടം എത്തിപ്പിടിക്കുകയായിരുന്നു. പാലക്കാട് പിലാപ്പള്ളി മണ്ണൂട്ടിമഠത്തിൽ നാസറിെൻറയും റഹിയാനത്തിെൻറയും മകനാണ്. ഇത്തവണ ലോങ്ജമ്പിൽ വെള്ളിയും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.