പാലാ: സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ കല്ലടി എച്ച്.എസ് കുമരംപുത്തൂരിലെ എം. ജിഷ്നക്ക് റെക്കോഡ് തിളക്കം. ഒമ്പതു വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയായിരുന്നു ജിഷ്നയുടെ സുവർണച്ചാട്ടം. ഇതിെനാപ്പം ദേശീയ റെക്കോഡും മറികടന്നു. 2008ൽ കണ്ണൂർ ഗവ.വി.എച്ച്.എസ്.എസിലെ സ്റ്റെനി മൈക്കൽ സ്ഥാപിച്ച(1.70) റെക്കോഡാണ് പുതുക്കിയത്. ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു ജിഷ്നയുെട കുതിപ്പ്.
2015ൽ കോഴിക്കോട് നടന്ന ദേശീയമീറ്റിൽ ഡൽഹിയുടെ വാൻഷിക റസജ്വാൾ സ്ഥാപിച്ച റെക്കോഡ് (1.69) ആദ്യം മറികടന്ന ജിഷ്ന അടുത്ത കുതിപ്പിൽ മീറ്റ് റെക്കോഡിനൊപ്പമെത്തി (1.70). പിന്നെ മീറ്റ് റെക്കോഡ് മറികടക്കാനായി ശ്രമം. ഇതിനായി ബാർ 1.71 മീറ്ററിേലക്ക് ഉയർത്തി. ഇതോടെ ഗാലറി ആവേശത്തിലായി. നിറഞ്ഞ കൈയടികൾക്കിടയിലും ആദ്യ രണ്ടുതവണയും നിരാശയായിരുന്നു ഫലം.
എന്നാൽ, അവസാനശ്രമത്തിൽ പിഴവ് പറ്റാതെ ഉയരം മറികടന്നതോടെ റെക്കോഡും(1.71) സ്വന്തം പേരിലാക്കി ഇൗ പാലക്കാട് െനന്മാറക്കാരി. ഇതിനു പിന്നാലെ കൂടുതൽ ഉയരത്തിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 1.73 എന്ന ലക്ഷ്യത്തിലേക്ക് മൂന്നുതവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കല്ലടി സ്കൂളിലെ കെ. രാമചന്ദ്രെൻറ കീഴിൽ മൂന്നുവർഷമായി പരിശീലനം നടത്തുന്ന ഇൗ പ്ലസ് വൺകാരിയുടെ ഏറ്റവും മികച്ച പ്രകടനവുമായി ഇത്. നിലവിൽ ജൂനിയർ ഹൈജമ്പിലെ റെക്കോഡ് ജിഷ്നയുടെ പേരിലാണ് (1.70). െനന്മാറ പാരയ്ക്കൽ മോഹനൻ-രമ ദമ്പതികളുെട മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.