ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച കായികതാരങ്ങൾക്ക് ഇടിത്തീയായി സർക്കാർ നിർദേശം. ജില്ലകളിൽനിന്ന് ജയിച്ചുവരുന്ന മൂന്നാംസ്ഥാനക്കാരായ വിജയികളെയാണ് അധികൃതർ ഒഴിവാക്കിയിരിക്കുന്നത്. പ്രളയക്കെടുതിയുടെ മറവിൽ സർക്കാർ ചെലവ് ചുരുക്കുമ്പോൾ പെരുവഴിയിലാവുന്നത് ആയിരത്തോളം കൗമാര താരങ്ങളാണ്. രേഖാമൂലം ഉത്തരവിടാതെ വാക്കാൽ നൽകിയ നിർദേശമാണ് ആക്ഷേപം വരുത്തിവെച്ചിരിക്കുന്നത്. ഇതുവഴി താരങ്ങൾക്ക് നഷ്ടമാകുന്നത് വൻ അവസരങ്ങളും.
2017 വരെ മൂന്നാംസ്ഥാനക്കാരായ താരങ്ങളെ ജില്ലകളിൽനിന്ന് മത്സരത്തിൽ പങ്കെടുപ്പിച്ചിരുന്നു. എന്നാൽ, ഈ മാസം 26, 27, 28 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ മൂന്നാംസ്ഥാനക്കാർക്ക് അനുവാദമില്ല. മൂന്നാംസ്ഥാനക്കാരന് സംസ്ഥാന മത്സരത്തിൽ വിജയിച്ചാൽ ഗ്രേസ് മാർക്കും പി.എസ്.സി ജോലികളിൽ മുൻഗണനയും തുടർപഠനത്തിന് അവസരങ്ങളും ഒരുങ്ങും. ഇതാണ് ഇല്ലാതെയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.