കോഴിക്കോട്: ഫെബ്രുവരിയിൽ നടന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വരവു ചെലവ് ക ണക്കുകളുടെ വ്യക്തമായ രേഖകൾ ഹാജരാക്കാനാകാതെ സംഘാടകർ വിയർക്കുന്നു. കണക്കുകൾ പരിശോധിക്കാനുള്ള സമിതി മൂന്നാം വട്ടവും യോഗം ചേർന്നെങ്കിലും മിനുട്സുകളും രേഖകളും ഹാജരാക്കാനായില്ലെന്ന് സമിതി അംഗങ്ങൾതന്നെ പരിഭവം പറയുന്നു. സംഘാടക സമിതി ചെയർമാനായിരുന്ന എം. മെഹബൂബ് കൺവീനറായ സമിതിയാണ് കണക്കുകളിലെ ‘കളികൾ’ പരിശോധിച്ചത്.
ഇൗ മാസം 29ന് മുമ്പ് കണക്കുകളെ സാധൂകരിക്കുന്ന രേഖകൾ ഹാജരാക്കാമെന്നാണ് സംഘാടകരിലെയും വോളിബാൾ അസോസിയേഷനിലെയും പ്രമുഖരുടെ ഉറപ്പ്. ബുധനാഴ്ച എല്ലാം ശരിയാകുെമന്ന് ഉറപ്പുനൽകിയവർ യോഗം ചേർന്നതോടെ വീണ്ടും സമയം നീട്ടിചോദിക്കുകയായിരുന്നു. ചാമ്പ്യൻഷിപ് നടത്തിപ്പിൽ ക്രമക്കേട് നടന്നതായുള്ള ആരോപണത്തിന് ശക്തിപകരുന്നതാണ് സംഘാടകരുെട നിലപാടുകൾ. ബുധനാഴ്ച രാവിലെ 10ന് ചേരാനിരുന്ന യോഗം പിന്നീട് രാത്രി ഏഴിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഒമ്പത് മണിയോടെയാണ് ആരംഭിച്ചത്. കാത്തിരുന്ന് മടുത്ത ഒരംഗം യോഗത്തിൽ പെങ്കടുക്കാതെ സ്ഥലംവിടുകയും ചെയ്തു. കണക്കുകൾ പരിശോധിക്കുന്ന സമിതിയിലെ ചില അംഗങ്ങളുമായി ഒത്തുതീർപ്പിനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, കൃത്യമായ കണക്കുകളും രേഖകളും ഹാജരാക്കാതെ വിടിെല്ലന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ദേശീയ ചാമ്പ്യൻഷിപ് ജനുവരി രണ്ടു മുതൽ ചെന്നൈയിൽ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ചാമ്പ്യൻഷിപ്പിെൻറ വരവു ചെലവ് കണക്കിൽ അവ്യക്തതയും സംഘാടകരുെട ഇരുട്ടിൽതപ്പലും. കഴിഞ്ഞ ജൂലൈ 27ന് കോഴിക്കോട്ട് നടന്ന വരവു ചെലവ് കണക്കവതരണം അലേങ്കാലമായതിനെ തുടർന്നാണ് ഇരുപക്ഷത്തുമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിച്ചത്. സെപ്റ്റംബർ രണ്ടിനും നവംബർ 16നും യോഗം ചേർന്നെങ്കിലും വെറുംകൈേയാടെയായിരുന്നു സംഘാടകരെത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലും ദേശീയ ചാമ്പ്യൻഷിപ്പിെൻറ കണക്ക് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിടുണ്ട്. വിഷയത്തിൽ കൗൺസിലും ഇടപെടും.
വോളി അസോസിയേഷൻ: ബദൽ സംവിധാനത്തിന് ആലോചന കോഴിക്കോട്: മാറിനിന്ന ഭാരവാഹികളെ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുകൊണ്ടുവന്ന കേരള വോളിബാൾ അസോസിയേഷെൻറ നടപടി കളിക്കാരെ ബാധിക്കാതിരിക്കാൻ സ്പോർട്സ് കൗൺസിൽ ശ്രമം തുടങ്ങി. നിലവിലെ അസോസിയേഷൻ നടത്തുന്ന മത്സരങ്ങളുടെ അംഗീകാരം റദ്ദാക്കിയേക്കും. വോളി അസോസിയേഷെൻറ തീരുമാനങ്ങൾ ധിക്കാരപരമാണെങ്കിലും സ്പോർട്സ് ഹോസ്റ്റലുകളിലെയടക്കം കുട്ടികളെയും കളിക്കാരെയും ബാധിക്കരുതെന്നാണ് കൗൺസിൽ ഭാരവാഹികളുടെ അഭിപ്രായം. ഇൗ മാസം 28ന് ചേരുന്ന കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് ബോർഡ് യോഗത്തിൽ വോളി അസോസിയേഷെൻറ നടപടികളെക്കുറിച്ച് കാര്യമായ ചർച്ചകൾ നടക്കും. ഒരു വർഷത്തോളം അയഞ്ഞ സമീപനം സ്വീകരിച്ചതിനാൽ അസോസിയേഷൻ ‘മുറത്തിൽ കയറിക്കൊത്തി’യെന്നും കൗൺസിലിൽ അഭിപ്രായമുണ്ട്.
അഡ്േഹാക്ക് കമ്മറ്റി രൂപവത്കരിച്ച് കേരള വോളിബാളിനെ രക്ഷിക്കണമെന്ന് കായികമന്ത്രി ഇ.പി. ജയരാജനോട് ചിലർ ആവശ്യെപ്പട്ടിട്ടുണ്ട്. വെല്ലുവിളിച്ച് മുന്നോട്ടുപോകാനാവില്ലെന്ന കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസെൻറ അഭിപ്രായത്തോട് ഭരണതലത്തിലും യോജിപ്പാണുള്ളത്. അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് നേരിട്ട് മത്സരങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്. അഫിലിയേഷനില്ലാത്ത അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളിലെ സർട്ടിഫിക്കറ്റിന് കടലാസ് വില മാത്രമായിരിക്കും. വിദ്യാർഥികൾക്ക് സ്കൂൾ, കോളജ് പ്രവേശനത്തിനും മറ്റും ഗ്രേസ്മാർക്കും ലഭിക്കില്ല.
കേരള പൊലീസ്, െക.എസ്.ഇ.ബി, ബി.പി.സി.എൽ തുടങ്ങിയ സംസ്ഥാന, കേന്ദ്ര സ്ഥാപനങ്ങളോട് നിലവിലെ വോളി അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പുകളിൽ ടീമുകളെ പെങ്കടുപ്പിക്കരുതെന്ന് സംസ്ഥാന കായിക വകുപ്പിനും സ്പോർട്സ് കൗൺസിലിനും ആവശ്യപ്പെടാവുന്നതാണ്. അതേസമയം, വോളിബാൾ ഫെഡറേഷേൻ ഒാഫ് ഇന്ത്യയുടെ അംഗീകാരമുള്ളതിനാൽ കളിക്കാരെ ഒന്നും ബാധിക്കില്ലെന്ന നിലപാടാണ് വോളി അസോസിയേഷന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.