ബർലിൻ: മാരത്തണിൽ പുതുചരിത്രം കുറിച്ച് ദീർഘദൂര ഒാട്ടത്തിലെ കെനിയൻ ഇതിഹാസം ഇല്യഡ് കിപ്ചോഗെ ബർലിനിൽ ജേതാവ്. നിലവിലെ ലോക റെക്കോഡ് 77 സെക്കൻഡിെൻറ വ്യത്യാസത്തിൽ മറികടന്നാണ് 33കാരനായ താരം ബർലിൻ മാരത്തണിൽ പുതിയ റെക്കോഡ് കുറിച്ചത്. 2:01:39 സമയത്തിൽ ഒന്നാമതെത്തിയ കിപ്ചോഗെക്കു പിറകിൽ കെനിയക്കാർതന്നെ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. രണ്ടാമതെത്തിയ അമോസ് കിപ്രുതോ 2:06:23ലും മൂന്നാമനായ കിപ്സാങ് 2:06:48ലും മത്സരം പൂർത്തിയാക്കി. വനിതകളിൽ കെനിയയിൽനിന്നുതന്നെയുള്ള ഗ്ലാഡിസ് ചെറോണോ 2:18:34ൽ ഒാട്ടം പൂർത്തിയാക്കി ഒന്നാമതെത്തി.
42.195 കിലോമീറ്റർ ദൂരം ഒാടിത്തീർക്കേണ്ട മാരത്തണിൽ ആദ്യ അഞ്ചു കിലോമീറ്റർ 14 മിനിറ്റ് 24 സെക്കൻഡിലും 10 കിലോമീറ്റർ 29:21ലും 15 കിലോമീറ്റർ 43:38ലും പൂർത്തിയാക്കിയ കിപ്ചോഗെ 1:12:24ലാണ് 25 കിലോമീറ്റർ തൊട്ടത്. വേഗം വിടാതെ, എതിരാളികളെ ബഹുദൂരം പിന്നിലാക്കി തന്നോടുതന്നെ മത്സരിച്ച് അതിവേഗം ഒാടിയ ഇതിഹാസതാരം 40 കിലോമീറ്റർ പൂർത്തിയാക്കുേമ്പാഴേ ലോക റെക്കോഡിെൻറ ആരവം മുഴങ്ങിത്തുടങ്ങിയിരുന്നു. 2014ൽ നാട്ടുകാരനായ ഡെന്നിസ് കിമെറ്റോ കുറിച്ച റെക്കോഡ് അങ്ങനെ പഴങ്കഥയായി. 2003ൽ 18ാം വയസ്സിൽ ആദ്യമായി ലോക പോരാട്ട വേദിയിലെത്തിയ കിപ്ചോഗെ 5000 മീറ്റർ വിഭാഗത്തിലാണ് തുടക്കത്തിൽ മത്സരിച്ചിരുന്നത്. 2012ഒാടെയാണ് മാരത്തണിലേക്ക് കൂടുമാറുന്നത്. തുടർന്ന്, പെങ്കടുത്ത 11 ലോക പോരാട്ടങ്ങളിൽ 10ഉം ജയിച്ച താരം റയോ ഡി ജനീറോ, ലണ്ടൻ ഒളിമ്പിക്സുകളിലും സ്വർണം നേടി.
റെക്കോഡ് കുറിച്ച ബർലിനിലെ പോരാട്ടത്തിന് ഒരു കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. വേഗം നിലനിർത്താൻ കൂടെ ഒാട്ടക്കാരെ നിർത്തി രണ്ടു മണിക്കൂറിൽ താഴെ സമയം കൊണ്ട് മാരത്തൺ പൂർത്തിയാക്കാൻ കഴിഞ്ഞ വർഷം കിപ്ചോഗെ ശ്രമിച്ചിരുന്നുവെങ്കിലും 25 സെക്കൻഡിെൻറ വ്യത്യാസത്തിൽ റെക്കോഡ് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.