ഇത്​ പുതു യുഗത്തി​െൻറ തുടക്കം; ഹിമ ദാസി​െൻറ നേട്ടത്തിൽ സചിൻ

ന്യൂഡൽഹി: ലോക ജൂനിയർ അത്​ലറ്റിക്​സ്​ മീറ്റിൽ സ്വർണം നേടിയ ഹിമ ദാസി​​െൻറ നേട്ടത്തിൽ അഭിനന്ദനമറിയിച്ച്​ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾ. സചിൻ​ തെൻഡുൽക്കർ, വിരാട്​ കോഹ്​ലി, രോഹിത്​ ശർമ്മ, ഗൗതം ഗംഭീർ എന്നിവരാണ്​ ഹിമയെ അഭിനന്ദിച്ച്​ ട്വീറ്റ്​ ചെയ്​തത്​.

ഹിമ ദാസി​​െൻറ സ്വർണ നേട്ടം ​പുതു യുഗത്തി​​െൻറ തുടക്കമെന്നാണ്​ സചിൻ അഭിപ്രായപ്പെട്ടത്​. ഹിമക്ക്​ പിറകെ ഒരുപാട്​ പേർ ഇനിയും ഇന്ത്യൻ അത്​ലറ്റിക്​സിലേക്ക്​ കടന്ന്​ വരും. ഹിമയുടെ 51.46 സെക്കൻഡ്​ ഒാട്ടത്തിന്​ വർഷങ്ങളുടെ കഠിനാധ്വാനമുണ്ടെന്ന്​ സചിൻ ട്വിറ്ററിൽ കുറിച്ചു. 

അവിശ്വസനീയമായ നേട്ടമാണ്​ ഹിമ സ്വന്തമാക്കിയ​തെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി പ്രതികരിച്ചു.  ഹിമയുടെ നേട്ടത്തെ അഭിനന്ദിക്കാൻ വാക്കുകളില്ലെന്നായിരുന്നു ഹിറ്റ്​മാൻ രോഹിതി​​െൻറ ട്വീറ്റ്​.  ഹിമ ദാസ്​ മെഡൽ മാത്രമല്ല പ്രതീക്ഷയും കൂടിയാണ്​ നമുക്ക്​ നൽകിയതെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ട്രാക്കുകളെ ത​​െൻറ കാൽപാദങ്ങൾ കൊണ്ട്​ തീപിടിപ്പിക്കുക മാത്രമല്ല രാജ്യത്തിന്​ മാതൃക കാണിക്കുക കൂടിയാണ്​ ഹിമ ചെയ്​തതെന്നായിരുന്നു ഗംഭീറി​​െൻറ ട്വിറ്റ്​. ഹിമദാസി​​െൻറ നേട്ടത്തിൽ അഭിനന്ദനമറിയിച്ച്​ ബി.സി.സി.​െഎയും രംഗത്തെത്തി.

Tags:    
News Summary - Kohli, Sachin Lead the Way as Cricketers Pay Tribute to Hima Das for Scripting History-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.