മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതിവേഗം 100 വിജയങ്ങൾ സ്വന്തമാക്കിയ പരിശീലകനെന്ന റെക്കോഡ് മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പെപ് ഗ്വാർഡിയോളക്ക് സ്വന്തം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ സിറ്റി 2-0ത്തിന് ഷെഫീൽഡ് യുനൈറ്റഡിനെ തോൽപിച്ചു.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം സെർജിയോ അഗ്യൂറോയും (52) കെവിൻ ഡിബ്രൂയിനുമാണ് (82) സിറ്റിക്കായി ഗോൾ നേടിയത്. അഗ്യൂറോയുടെ ഗോളിന് വഴിയൊരുക്കിയതും ഡിബ്രൂയിനാണ്. ഷെഫീൽഡിെൻറ ലയ്സ് മോസറ്റിെൻറ ഗോളാണ് വാർ ഇടപെടലിൽ നഷ്ടമായത്.
ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ വോൾവർഹാംറ്റണിനെ സാദിയോ മാനെ നേടിയ ഏകഗോൾ മികവിൽ വീഴ്ത്തി ലിവർപൂൾ അപരാജിത കുതിപ്പ് തുടർന്നു. ലിവർപൂൾ (55), ലെസ്റ്റർ സിറ്റി (42), മാഞ്ചസ്റ്റർ സിറ്റി (41) എന്നീ ടീമുകളാണ് വർഷാവസാനം ആദ്യ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.