ജകാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവർണമായി ട്രാക്ക്. പുരുഷ വിഭാഗം 800 മീറ്ററിൽ മിന്നൽപ്പിണർ വേഗത്തിൽ കുതിച്ച മൻജിത് സിങ്ങിലൂടെയാണ് ഇന്ത്യ ഗെയിംസിലെ ഒമ്പതാം സ്വർണമണിഞ്ഞത്. ഇൗ ഇനത്തിൽ ദേശീയ റെക്കോഡിനുടമയായ മലയാളിതാരം ജിൻസൺ ജോൺസൺ വെള്ളി നേടി. തുടക്കം മുതൽ സ്വർണമുറപ്പിച്ച് മുന്നേറിയ ജിൻസനെ അവസാന 100 മീറ്ററിലെ സ്പ്രിൻറ് കുതിപ്പിൽ പിന്തള്ളിയാണ് മൻജിത് മികച്ച വ്യക്തിഗത സമയത്തോടെ (1:46.15 മിനിറ്റ്) സുവർണതാരമായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ 1:46.35 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
4x400 മീറ്റർ മിക്സഡ് റിലേയിൽ മുഹമ്മദ് അനസ് നയിച്ച ഇന്ത്യൻ ടീം വെള്ളി നേടി. നേരത്തേ 400 മീറ്ററിലും അനസ് വെള്ളി നേടിയിരുന്നു. ബാഡ്മിൻറൺ സിംഗ്ൾസ് ഫൈനലിൽ തോറ്റ പി.വി. സിന്ധു വെള്ളിയിലൊതുങ്ങി. ഇതിനു പുറമെ, അെമ്പയ്ത് പുരുഷ-വനിത ടീമുകളും കുറാഷിൽ പിങ്കി ബൽഹാരയും വെള്ളി നേടി. 9 സ്വർണവും 19 വെള്ളിയും 22 വെങ്കലവും ഉൾപ്പെടെ 50 മെഡലുകളോടെ ഇന്ത്യ എട്ടാം സ്ഥാനത്താണിപ്പോൾ. 97 സ്വർണം ഉൾപ്പെടെ 206 മെഡലുമായി ചൈനയാണ് ഒന്നാമത്.
സ്വർണമൻജിത്
ട്രാക്ക് ചതിക്കില്ലെന്ന പതിവ് ഇക്കുറിയും തെറ്റിയില്ല. 800 മീറ്ററിൽ മൻജിത് സിങ്ങിെൻറ മിന്നൽവേഗത്തിലെ സുവർണ ഫിനിഷും ജിൻസൺ ജോൺസെൻറ വെള്ളിയുംകൊണ്ട് മനംനിറഞ്ഞ് ഇന്ത്യയുടെ പത്താം ദിനം. പുരുഷ വിഭാഗത്തിലെ ഇരട്ട ലാപ് പോരാട്ടം അവസാന 100 മീറ്ററിലെത്തുംവരെ ഖത്തറിെൻറ അബ്ദുല്ല അബൂബക്കറും ജിൻസൺ ജോൺസനും തമ്മിലായിരുന്നു മത്സരം. 400, 600 മീറ്ററുകളിൽ അബ്ദുല്ലതന്നെ ലീഡ് പിടിച്ചു. എന്നാൽ, അവസാന 100 മീറ്ററിെൻറ വളവ് തിരിഞ്ഞപ്പോൾ കഥമാറി. മൂന്നാം ലെയ്നിലൂടെ ഇടിച്ചുകയറിയ മൻജിതിെൻറ മിന്നൽപ്പിണർ വേഗം ആരും കണ്ടില്ല. കൊടുങ്കാറ്റ് വേഗത്തിൽ ആഞ്ഞുവീശിയ ഹരിയാനക്കാരൻ നാലാം നമ്പറിൽനിന്നു മുന്നേറി.
ബഹ്റൈെൻറ അബ്രഹാം റോടിച്, ഇറാെൻറ ആമിർ മൊറാദ് എന്നിവരെ പിന്തള്ളി മുന്നേറിയേപ്പാൾ മെഡലുറപ്പിച്ചു. പിന്നാലെ, സ്വർണത്തിനായി മത്സരിച്ച ജിൻസനെയും അബ്ദുല്ലയെയും മറികടന്നപ്പോൾ അതിമനോഹരമായ ഫിനിഷുമായി ഒന്നാം സ്ഥാനം. 1:46.15 മിനിറ്റിലാണ് സ്വർണമണിഞ്ഞത്. തൊട്ടുപിന്നാലെ, അബ്ദുല്ലയുടെ കൈയേറ്റത്തെയും മറികടന്ന് ജിൻസനും (1:46.35മി) വെള്ളിയിലേക്ക് ഫിനിഷ്ചെയ്തു. ഖത്തർതാരം വെങ്കലത്തിലൊതുങ്ങി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ 800 മീറ്ററിൽ സ്വർണവും വെള്ളിയും ഇന്ത്യ നേടുന്നത് ഇത് രണ്ടാം തവണയാണ്. 1951 ന്യൂഡൽഹിയിൽ രഞ്ജിത് സിങ്ങും കുൽവന്ത് സിങ്ങുമാണ് മുമ്പ് സമാന നേട്ടം കൈവരിച്ചത്.
സർവിസസിെൻറ താരമായ മൻജിതിെൻറ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണ് തെൻറ ആദ്യ രാജ്യാന്തര മത്സരത്തിൽ കുറിച്ചത്. ദേശീയ റെക്കോഡിനുടമയായ ജിൻസനും മൻജിതും സർവിസസിൽ ഒരുമിച്ചാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.