മൊണാകോ: രണ്ട് മണിക്കൂറിൽ കുറഞ്ഞ സമയംകൊണ്ട് മാരത്തൺ പൂർത്തിയാക്കിയ കെനിയയു ടെ എലിയഡ് കിപ്ചോഗും, 400 മീറ്റർ ഹർഡ്ൽസിൽ ലോക റെക്കോഡ് സ്ഥാപിച്ച അമേരിക്കയുടെ ദലില മുഹമ്മദും ലോകത്തെ ഏറ്റവും മികച്ച പുരുഷ-വനിത അത്ലറ്റുകൾ. മൊണേകായിൽ നടന് ന വേൾഡ് അത്ലറ്റിക്സ് അവാർഡ് ചടങ്ങിലായിരുന്നു സീസണിലെ മികച്ച താരത്തെ പ്രഖ്യാപിച്ചത്. ഒക്ടോബർ 12ന് ഓസ്ട്രിയയിലെ വിയനയിലായിരുന്നു ഒളിമ്പിക്സ് ചാമ്പ്യനായ കിപ്ചോഗിെൻറ അവിസ്മരണീയ ഓട്ടം.
എലിയഡ് കിപ്ചോഗ്
രണ്ടു മിനിറ്റിൽ താഴെ സമയംകൊണ്ട് മാരത്തൺ പൂർത്തിയാക്കിയ ലോകത്തെ ആദ്യ ഓട്ടക്കാരൻ എന്ന മികവിനെ (1മണിക്കൂർ 59.40മി) വേൾഡ് അത്ലറ്റിക്സ് സീസണിലെ ഏറ്റവും മികച്ച പ്രകടനമായി തിരഞ്ഞെടുത്തു. 10,000 മീറ്ററിലെ ലോകചാമ്പ്യൻ ജോഷ്വ ചെപറ്റ്ഗി, 200 മീറർ ചാമ്പ്യൻ നോഹ് ലെയ്ലസ്, 400 ഹർഡ്ൽസ് ജേതാവ് കാഴ്റ്റൻ വാർഹോം എന്നിവരെ പിന്തള്ളിയാണ് കിപ്ചോഗ് മികച്ച അത്ലറ്റായത്.
2018ലും കിപ്ചോഗായിരുന്നു മികച്ച താരം. വനിതകളിൽ കഴിഞ്ഞ ജൂൈലയിൽ 52.20 സെക്കൻഡിൽ 400 മീറ്റർ ഹർഡ്ൽസ് ഓടി റെക്കോഡ് കുറിച്ചാണ് ദലില മുഹമ്മദ് ചരിത്രമെഴുതിയത്. നിലവിലെ ഒളിമ്പിക്സ്-ലോകചാമ്പ്യനാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.