തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ നിരന്തര അവഗണനയെതുടർന്ന് 2015ലെ ദേശീയ ഗെയിംസ ് മെഡൽ ജേതാക്കൾ മെഡൽ സർക്കാറിന് തിരിച്ചുനൽകുന്നു. വാഗ്ദാനം ചെയ്ത ജോലി നൽകാത്തതി ലും മന്ത്രിമാരിൽനിന്നുണ്ടായ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് 83 കായികതാരങ്ങ ൾ ടീം ഇനത്തിൽ തങ്ങൾക്ക് കിട്ടിയ വെള്ളി, െവങ്കലമെഡലുകൾ കായികമന്ത്രിക്ക് നൽകുക. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ 10.30ന് പ്രസ് ക്ലബ് പരിസരത്തുനിന്ന് സെക്രേട്ടറിയറ്റിലേക്ക് താരങ്ങൾ മാർച്ച് നടത്തും. തുടർന്ന് മന്ത്രിയെ നേരിൽ കണ്ട് മെഡലുകൾ തിരിച്ചുനൽകുമെന്ന് കയാക്കിങ്ങിൽ വെള്ളിമെഡൽ നേടിയ സുബീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ദേശീയ ഗെയിംസിലെ കേരളത്തിെൻറ മികച്ച പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് മെഡൽ ജേതാക്കൾക്ക് ജോലി പ്രഖ്യാപിച്ചത്. വ്യക്തിഗത വിഭാഗത്തില്‍ മെഡലുകളും ടീം ഇനത്തില്‍ സ്വര്‍ണ മെഡലുകളും നേടിയ 68 കായികതാരങ്ങള്‍ക്ക് കഴിഞ്ഞവർഷം 28 വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്കിെൻറ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് എൽ.ഡി.എഫ് സര്‍ക്കാര്‍ ജോലി നൽകിയിരുന്നു. എന്നാൽ, ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡൽ ജേതാക്കളെ പരിഗണിച്ചില്ല.
ഇവർക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് നിയമസഭയിലും പൊതുവേദികളിലും മുഖ്യമന്ത്രിയും കായികമന്ത്രിയും ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതി. നാലുവർഷമായി ജോലിക്കായി സ്പോർട്സ് കൗൺസിലിെൻറയും കായികമന്ത്രിയുടെയും ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും അവഗണനയായിരുന്നു ഫലം.
പൊതുമേഖല സ്ഥാപനങ്ങളിൽ 1000ത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും ഒരു ഒഴിവിൽപോലും തങ്ങളെ പരിഗണിക്കുന്നില്ലെന്ന് കായികതാരങ്ങൾ ആരോപിക്കുന്നു. കായികമന്ത്രിയുടെ ഓഫിസിൽ എത്തിയെങ്കിലും പലരുടെയും ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. ഇതോടെയാണ് മെഡലുകൾ തിരിച്ചുനൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.