തിരുവനന്തപുരം: ഒളിമ്പ്യൻ മേഴ്സിക്കുട്ടനെ സംസ്ഥാന സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡൻറായി നിയമിക്കും. ടി.പി. ദാസന് പകരം കൗൺസില്‍ പ്രസിഡൻറായി കായികതാരം വേണമെന്ന കായികമന്ത്രി ഇ.പി. ജയരാജെൻറ നിലപാടിന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അംഗീകാരം നൽകുകയായിരുന്നു.
ടി.പി. ദാസനെ മാറ്റുന്നതിൽ പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും പുതിയ കേരള കായിക നിയമപ്രകാരം സ്പോർട്സ് കൗൺസിൽ ഭാരവാഹികളുടെയും കൗൺസിൽ അംങ്ങളുടെയും പ്രായപരിധി 70 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെന്നും ദാസനെ മാറ്റാതെ മുന്നോട്ടുപാകാനാകില്ലെന്നും മന്ത്രി ഇ.പി. ജയരാജനും സ്പോര്‍ട്സ് കൗണ്‍സിലിെൻറ ചുമതലയുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനും ശക്തമായ നിലപാട് സ്വീകരിച്ചു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്ത മാസം ഒന്നിനും ഭരണസമിതിയായ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ടിനുമാണ് നടക്കുക. നിലവിലെ അഡ്മിനിട്രേറ്റിവ് ബോർഡ് അംഗങ്ങളായ എം.ആർ. രഞ്ജിത്ത്, ഒ.കെ. ബിനീഷ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തിനായി മത്സരരംഗത്തുള്ളതെന്നാണ് വിവരം.
ഇന്ത്യൻ ഫുട്ബാൾ മുൻ നായകൻ ഐ.എം. വിജയൻ, ഒളിമ്പ്യൻ കെ.എം. ബീനാമോൾ, ബോക്സിങ് താരം കെ.സി. ലേഖ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് സുനിൽകുമാർ എന്നിവർ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.