ന്യൂഡൽഹി: ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെ ബോക്സിങ് റിങ്ങിൽ ഇന്ന് മേരിയുടെ ഒാരോ ഇടിയും പൊന്നാവണം. രാജ്യത്തിെൻറ പ്രാർഥനകളും സ്വപ്നങ്ങളും ഒാരോ പഞ്ചിലുമുണ്ടാവും. കായിക ഇന്ത്യയുടെ ഇതിഹാസപുത്രിയായി ഇൗ 35കാരി ഉദിച്ചുയരുന്ന ദിനമാണിന്ന്. േലാക ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ മേരികോം സ്വർണ പ്രതീക്ഷകളോടെ റിങ്ങിലെത്തുേമ്പാൾ കാത്തിരിക്കുന്നത് ഒരുപിടി ചരിത്രങ്ങൾ. കലാശ അങ്കത്തിൽ യുക്രെയ്െൻറ ഹന്ന ഒകോടയെ വീഴ്ത്തിയാൽ ഇന്ത്യൻ ‘അയേൺ ലേഡി’യുടെ കരിയറിലെ ആറാം ലോക ചാമ്പ്യൻഷിപ് സ്വർണം ഡൽഹിയിൽ പിറക്കും. ബോക്സിങ് ചരിത്രത്തിൽ മേരി ഇതിഹാസ വനിതയായി മാറുന്ന ദിനം.
2002 മുതൽ 2010 വരെയുള്ള ചാമ്പ്യൻഷിപ്പുകളിലായാണ് മേരികോം അഞ്ചു ലോക ബോക്സിങ് സ്വർണങ്ങൾ നേടിയത്. ഒപ്പം റിങ്ങിലെത്തിയവരെല്ലാം ഇടി അവസാനിപ്പിച്ച് കൂടാരം ഉപേക്ഷിച്ചപ്പോഴാണ് ‘മാഗ്നിഫിഷ്യൻറ്’ മേരി വീണ്ടും ഗ്ലൗസ് അണിഞ്ഞ് റിങ്ങിനെ പ്രകമ്പനം കൊള്ളിക്കുന്നത്.
വനിതകളിൽ കൂടുതൽ സ്വർണമെന്ന റെക്കോഡിൽ അയർലൻഡിെൻറ കാത്തി ടെയ്ലറും മേരികോമും (അഞ്ചു സ്വർണം) ഒപ്പത്തിനൊപ്പമാണ്. സ്വർണത്തിനു പുറമെ മേരിക്ക് ഒരു വെള്ളിയും കാത്തിക്ക് ഒരു വെങ്കലവുമുണ്ട്. ഇരുവർക്കും ആകെ മെഡൽ നേട്ടം ആറ്. ഇന്ന് സ്വർണമണിഞ്ഞാൽ േലാക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ ക്യൂബൻ ഇതിഹാസം ഫെലിക്സ് സാവോണിെൻറ റെക്കോഡിനൊപ്പമെത്താം. 1986 മുതൽ 1999 വരെ മത്സരിച്ച ഫെലിക്സ് ആറു സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ ഏഴു മെഡലുകളാണ് നേടിയത്.
മൂന്നു മാസത്തിനിടെ ഹന്നയും മേരിയും രണ്ടാം തവണയാണ് മുഖാമുഖമെത്തുന്നത്. സെപ്റ്റംബറിൽ നടന്ന സിലേഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ സെമിയിൽ മേരികോം യുക്രെയ്ൻ താരത്തെ തോൽപിച്ചിരുന്നു.
‘‘ഫൈനലിൽ മേരിയെ നേരിടൽ കഠിനമാണ്. പരിചയസമ്പന്നയും ഇന്ത്യയിൽ ആരാധക പിന്തുണയുള്ള സൂപ്പർ താരവുമാണ് അവർ. ഇന്ത്യൻ ബോക്സിങ് റാണിയെ സ്വന്തം നാട്ടിൽ കീഴടക്കുക എളുപ്പമല്ല. എങ്കിലും, എനിക്ക് ചില പദ്ധതികളുണ്ട്. അവ റിങ്ങിൽ നടപ്പാക്കാനാവും ശ്രമം. ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുന്നു’’ -കിരീടപ്പോരാട്ടത്തെ കുറിച്ച് ഹന്ന ഒക്ഹോട പറഞ്ഞു.
‘‘പോളണ്ടിൽ ഹന്നയെ തോൽപിച്ചിരുന്നു. ഒരിക്കൽക്കൂടി അവരെ തോൽപിക്കാനാവുമെന്നാണ് പ്രതീക്ഷ’’ -മത്സരത്തെ കുറിച്ച് മേരികോം പറഞ്ഞു. സെമിയിൽ വടക്കൻ കൊറിയയുടെ മി യാങ് കിമ്മിനെ നേരിട്ടുള്ള സ്കോറിന് തോൽപിച്ചാണ് മേരി മുന്നേറിയത്.
സോണിയയും ഫൈനലിൽ
മേരികോമിനു പിന്നാലെ മറ്റൊരു ഇന്ത്യൻ താരം സോണി ചഹലിനും ഇന്ന് സ്വർണപ്പോരാട്ടം. 57 കിലോ വിഭാഗം സെമിയിൽ വടക്കൻ കൊറിയയുടെ ജോ സൺ ഹായെ ഏകപക്ഷീയമായ സ്കോറിലാണ് (5-0) സോണിയ ഇടിച്ചിട്ടത്. ഇന്നത്തെ ഫൈനലിൽ ജർമനിയുടെ ഒർനെല വാനറാണ് എതിരാളി. അതേസമയം, മറ്റൊരു ഇന്ത്യൻ താരം സിമ്രൻജിത് കൗർ (64 കിലോ) സെമിയിൽ കീഴടങ്ങി. ചൈനയുടെ ഡൗ ഡാൻ 4-1 സ്കോറിനാണ് സിമ്രൻജിതിനെ വീഴ്ത്തിയത്. ഇവർ വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. വ്യാഴാഴ്ച 69 കിേലായിൽ മത്സരിച്ച് തോറ്റ ലോവ്ലിന ബൊർഗോഹെയ്നും വെങ്കലം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.