ലണ്ടൻ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ട്രാക്കിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് നിരാശയോടെ തുടക്കം. 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും വനിതകളുടെ 100 മീറ്ററിൽ ഒഡിഷയുടെ ദ്യുതി ചന്ദും ഹീറ്റ്സിൽ പുറത്തായി. ഏഴ് ഇനങ്ങളുള്ള ഹെപ്റ്റാത്ലണിൽ രണ്ടിനങ്ങൾ കഴിഞ്ഞപ്പോൾ സ്വപ്ന ബർമൻ 27ാം സ്ഥാനത്താണുള്ളത്.
400 മീ. അവസാന ഹീറ്റ്സിൽ മത്സരിച്ച മുഹമ്മദ് അനസ് 45.98 സെക്കൻഡിൽ നാലാം സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തത്. ആറ് ഹീറ്റ്സിൽ നിന്നുള്ള ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് സെമിയിലേക്ക് യോഗ്യത എന്നിരിക്കെ തലനാരിഴ വ്യത്യാസത്തിനാണ് അനസിന് സെമി നഷ്ടമായത്. മികച്ച വ്യക്തിഗത സമയമായ 45.32 സെ. പ്രകടനം ആവർത്തിക്കാനായില്ല. 52 പേർ മത്സരിച്ച പ്രാഥമിക റൗണ്ടിൽ 33ാം സ്ഥാനത്താണ് മലയാളി താരം.
‘‘മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ 100 മീറ്ററിൽ ലീഡ് നേടാനായി. എന്നാൽ, ഇത് നിലനിർത്താനായില്ല. അവസാന 300 മീറ്ററിൽ പിന്തള്ളപ്പെടുകയായിരുന്നു. റിലേയിൽ നല്ലപ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ’’ -മത്സരശേഷം അനസ് പറഞ്ഞു. നിരാശയുണ്ട്. എങ്കിലും വരാനിരിക്കുന്ന കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ മെഡൽ ലക്ഷ്യംവെച്ച് ഒരുങ്ങുമെന്നും കൊല്ലം നിലമേൽ സ്വദേശിയായ അനസ് പറഞ്ഞു.
100 മീറ്ററിൽ േക്വാട്ട എൻട്രി നേടിയെത്തിയ ദ്യുതി ഹീറ്റ്സിൽ 12.07 െസക്കൻഡിലാണ് ഫിനിഷ് ചെയ്തത്. തൊട്ടടുത്ത ട്രാക്കിൽ ഒാടിയ ജർമൻ താരത്തിെൻറ ഫൗൾസ്റ്റാർട്ട് തനിക്ക് സമ്മർദമായെന്ന് മത്സരശേഷം ദ്യുതി പറഞ്ഞു.
ഗോപി ഇന്നിറങ്ങുംലോകമീറ്റിെൻറ മൂന്നാം ദിനത്തിൽ ആറ് ഇന്ത്യക്കാർ മത്സരിക്കും. പുരുഷ മാരത്തണിൽ മലയാളി താരം ടി. ഗോപി ആദ്യ സെഷനിൽ ഒാടാനിറങ്ങും. ഉച്ചക്കുശേഷം 3.25നാണ് മാരത്തൺ. ഹെപ്റ്റാത്ലണിൽ മത്സരിക്കുന്ന സ്വപ്ന ബർമൻ ഇന്ന് ലോങ്ജംപ്, ജാവലിൻ, 800 മീ. എന്നിവയിൽ മത്സരിക്കും.
വനിതകളുടെ 400 മീറ്ററിൽ നിർമല ഷിയാറോൺ ഹീറ്റ്സിൽ ഒാടും (വൈകു. 4.25). വനിത മാരത്തണിൽ മോണിക അത്താരെ (6.30), ജാവലിൻ ത്രോ യോഗ്യത റൗണ്ടിൽ അന്നു റാണി (11.35) എന്നിവരും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.