ഏഷ്യൻ ഗെയിംസിലെ അത്ലറ്റിക്സ് ട്രാക്കിനെ ഒാർമിപ്പിക്കുേമ്പാൾ മലയാളിയുടെ മനസ്സിലെത്തുന്ന ആദ്യ ചിത്രമാവും കൊല്ലം നിലമേലിെൻറ പുത്രൻ മുഹമ്മദ് അനസിേൻറത്. വെറുമൊരു സ്വപ്നമല്ലിത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രാക്കിൽ കൊയ്തെടുക്കുന്ന നേട്ടങ്ങളിലൂടെ അനസ് ആ സ്വപ്നങ്ങൾക്ക് അടിത്തറ പാകിക്കഴിഞ്ഞു. ഒറ്റലാപ്പിലെ ഒാട്ടത്തിൽ സാക്ഷാൽ മിൽഖ സിങ്ങിനുശേഷം രാജ്യം പ്രതീക്ഷനൽകുന്ന താരമാണ് അനസ് എന്ന 23കാരൻ.
2018 ആഗസ്റ്റ് 26ന് ജകാർത്തയിലെ ഗെലോറ ബങ് കർനോ സ്റ്റേഡിയത്തിലെ അനസ് പൊന്നാവണേ എന്നുമാത്രമാണ് കായിക കേരളത്തിെൻറ പ്രാർഥന. ഫോമും ഫിറ്റ്നസും ഒത്തുവന്നാൽ അനസ് പൊന്നാവും. നാല് ഇനങ്ങളിലാണ് ഏഷ്യൻ ഗെയിംസ് ടീം ലിസ്റ്റിൽ അനസ് ട്രാക്കിലിറങ്ങുന്നത്. 400, 200 വ്യക്തിഗത മത്സരങ്ങൾക്കു പുറമെ, 4x400 റിലേയിലും മിക്സഡ് റിലേയിലും താരം മത്സരിക്കും.
പ്രതീക്ഷകൾക്ക് കാരണമുണ്ട്
400 മീറ്ററിൽ മൂന്നു മാസത്തിനിടെ രണ്ടു തവണ ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ച അനസ്, ഇൗ ഇനത്തിൽ രണ്ടു വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് സമയം മാറ്റിയെഴുതുന്നത്. ഒറ്റലാപ്പ് ഒാട്ടത്തിൽ രാജ്യത്തിെൻറ വേഗമേറിയ താരമായ ഇൗ മലയാളിക്ക് ഇനി വൻകരയുടെ മികവിലേ കരുത്തറിയിക്കാനുള്ളൂ. അതിനുള്ള അവസരമാണ് ജകാർത്തയിൽ ഒരുങ്ങുന്നത്. ജൂൈല 21ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ 45.24 സെക്കൻഡിൽ ഒാടിയെത്തി അഞ്ചാമത്തെ തവണ സ്വന്തം ദേശീയ റെക്കോഡ് കുറിച്ച അനസിനു മുന്നിൽ മൂന്നു പേർ മാത്രമാണ് ഏഷ്യയിൽ ഒാടിയത്. അതാവെട്ട ഖത്തറിെൻറ അബ്ദുല്ല ഹാറൂനും (44.07) അബ്ദുറഹ്മാൻ സാംബയും (44.62) മുഹമ്മദ് നസിർ അബ്ബാസും (45.15). ഇവർക്ക് തൊട്ടുപിന്നിലാണ് സീസണിൽ അനസിെൻറ പ്രകടനം. സാംബയുടെ പരിക്കുകൂടി പരിഗണിച്ചാൽ അനസിനെ മെഡൽ പോഡിയത്തിൽ ഉറപ്പിക്കാം.
അഞ്ചു റെക്കോഡുകൾ
ഏഷ്യൻ ഗെയിംസിന് മുന്നോടിയായി റഷ്യൻ പരിശീലക ഗലീന ബുഖറിനക്കു കീഴിൽ ചെക്ക് റിപ്പബ്ലിക്കിലാണ് അനസിെൻറ തയാറെടുപ്പ്. ഹിമദാസും അരോക്യ രാജീവും ഉൾപ്പെടുന്ന ഇന്ത്യൻ ടീം മാസങ്ങളായി ഗലീനക്കൊപ്പം ചെക്കിലാണ്. ഇതിനിടെയാണ് പ്രാഗിലെ ഇൻവിറ്റേഷൻ മീറ്റിൽ അനസ് 45.24 മീറ്റർ ഒാടി വാർത്ത സൃഷ്ടിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ ഫൈനലിൽ പ്രവേശിച്ച അനസ്, മിൽഖ സിങ്ങിനുശേഷം 50 വർഷത്തിനിടെ ഇൗ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമായി. ഫൈനലിൽ മെഡലിലെത്താനായില്ലെങ്കിലും വിസ്മയക്കുതിപ്പിലൂടെ നാലാമനായി (45.31 സെ.) റെക്കോഡ് കുറിച്ചു. ഇൗ സമയമാണ് ജൂൈലയിൽ പ്രാഗിൽ തിരുത്തിയെഴുതിയത്. ഗോൾഡ്കോസ്റ്റിൽ 0.20 സെക്കൻഡിൽ നിർഭാഗ്യംകൊണ്ട് നഷ്ടമായ മെഡൽ വീണ്ടെടുക്കാനാണ് അനസ് ജകാർത്തയിൽ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.