അനസിന്​ ലോക ചാമ്പ്യൻഷിപ്​​ യോഗ്യതയും

ന്യൂഡൽഹി: ശനിയാഴ്​ച രാത്രിയിൽ ചെക്ക്​റിപ്പബ്ലിക്കിലെ കൽഡാനോ അത്​ലറ്റിക്​സിൽ 400 മീറ്ററിൽ ദേശീയ റെക്കോഡ്​ പ് രകടനത്തോടെ സ്വർണം നേടിയ മലയാളി താരം മുഹമ്മദ്​ അനസിന്​ ലോക ചാമ്പ്യൻഷിപ്​​ യോഗ്യതയും.

45.21 സെക്കൻഡിലായിരുന്നു അനസ്​ സ്വന്തം റെക്കോഡ്​ തിരുത്തിയത്​. ഇതേ പ്രകടനത്തിൽ ദോഹ ലോക ചാമ്പ്യൻഷിപ്​​​ യോഗ്യതാസമയമായ 45.30 സെക്കൻഡ്​ എന്ന കടമ്പയും കടന്നു.

വനിതകളുടെ 200 മീറ്ററിൽ ഹിമ ദാസ്​ (23.43 സെ) സ്വർണം നേടി. 11 ദിവസത്തിനിടെ ഹിമയുടെ മൂന്നാം രാജ്യാന്തര സ്വർണമാണിത്​. 400 മീറ്റർ വനിതകളിൽ മലയാളിതാരം ജിസ്​ന മാത്യു (53.76 സെ) വെള്ളി നേടി.
Tags:    
News Summary - muhammed anas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT