മുംബൈ: രാജ്യാന്തര വേദികളിൽ ഇനിയുമേറെ മെച്ചപ്പെടാനുള്ള ഇന്ത്യൻ കായികരംഗത്ത് മരു ന്നടി പിടിമുറുക്കുന്നത് തടയാൻ കടുത്ത നടപടികളുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മുൻനിര അത്ലറ്റുകൾ ഉത്തേജകങ്ങൾ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ‘അത്ലറ്റ് ബയോളജിക്കൽ പാസ്പോർട്ട്’ സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുകയെന്ന് നാഡ മേധാവി നവീൻ അഗർവാൾ പറഞ്ഞു.
ഉത്തേജകങ്ങൾ ഉപയോഗിക്കുന്നോ എന്ന് കണ്ടെത്താൻ ചില മാനദണ്ഡങ്ങൾ ഉപയോഗിച്ച് അത്ലറ്റുകളെ ഇടവിട്ട് പരിശോധനക്ക് വിധേയമാക്കുന്നതാണ് പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്. ഏതെങ്കിലും ഘട്ടത്തിൽ ഉത്തേജകം ഉപയോഗിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതുവഴി കണ്ടുപിടിക്കാനാകും. അത്ലറ്റ് മരുന്നടിച്ചാൽ സ്വാഭാവികമായും നിശ്ചിത മാനദണ്ഡങ്ങളിൽ മാറ്റം തിരിച്ചറിയാനാകും. ആദ്യ ഘട്ടത്തിൽ ഒളിമ്പിക്സാണ് ലക്ഷ്യമെങ്കിലും പിന്നീട് മറ്റു രാജ്യാന്തര മത്സരങ്ങളിൽ ഇറങ്ങുന്നവരെയും ഇതിെൻറ ഭാഗമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.