ന്യൂഡൽഹി: ഗോവയിൽ നടക്കേണ്ട 36ാമത് ദേശീയ ഗെയിംസ് കോവിഡ്-19 കാരണം അനിശ്ചിതമായി നീട്ടി. ഒക്ടോബർ 20മുതൽ നവംബർ നാലു വരെ തീയതികളിൽ ഗെയിംസ് നടത്തണമെന്ന് അടുത്തിടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഗോവ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് വ്യാപനം രാജ്യത്ത് നിയന്ത്രണംവിട്ട് ഭീഷണിയാകുന്നത്. ഇതോടെ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
ഗെയിംസ് നീട്ടിവെക്കുകയാണെന്ന് കായിക വകുപ്പിെൻറ ചുമതലയുള്ള ഗോവ ഉപമുഖ്യമന്ത്രി മനോഹർ അഗോങ്കർ അറിയിച്ചു. അടുത്ത സെപ്റ്റംബറിൽ യോഗം ചേർന്ന് പുതുക്കിയ തീയതി തീരുമാനിക്കും. 2015ൽ കേരളത്തിലാണ് ദേശീയ ഗെയിംസ് അവസാനമായി നടന്നത്. 2016 നവംബറിൽ നടക്കേണ്ട അടുത്ത ഗെയിംസ് അടിസ്ഥാന സൗകര്യ വികസനമുൾപെടെ വിവിധ പ്രശ്നങ്ങളിൽ തട്ടി അനിശ്ചിതമായി നീണ്ടു.
ഒടുവിൽ ഈ വർഷത്തേക്ക് നിശ്ചയിച്ചതാണ് വീണ്ടും മുടങ്ങുന്നത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ഗോവ സർക്കാർ ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചിരുന്നു. മേയ് 31നകം സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കിൽ നീട്ടിവെക്കണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.