തിരുവനന്തപുരം: ദേശീയ െഗയിംസില്‍ മികവുതെളിയിച്ച 72 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിനല്‍കിയെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ഉടന്‍ ജോലിനല്‍കും. സ്പോര്‍ട്സ് േക്വാട്ടയില്‍ 2010 മുതല്‍ 50 വീതമുള്ള നിയമന കുടിശ്ശികയുണ്ട്. ഈ നിയമനങ്ങള്‍ ഉടന്‍ നടത്തും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പി.യു. ചിത്രക്ക് വിദേശ കോച്ചിെൻറ പരിശീലനം ലഭ്യമാക്കും. 14 ജില്ലകളില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങി. ഏഴ് ജില്ലകളില്‍ സ്ഥലം കണ്ടെത്തി. 19 പഞ്ചായത്തുകളില്‍ കളിസ്ഥലം നിര്‍മിക്കും. 16 ഇടങ്ങളില്‍ ഡി.പി.ആര് നല്കി. ചടയമംഗലത്ത് സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കും. പാലക്കാട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്സ് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓപറേഷന് ഒളിമ്പിയ പദ്ധതി ആവിഷ്കരിച്ചു. െതരഞ്ഞെടുത്ത ഇനങ്ങളില്‍ പരിശീലനത്തിന് കേരളത്തിലെ വിവിധജില്ലകളില്‍ 13 ഒളിമ്പിക്സ് സെൻററുകളും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.