ചെന്നൈ: ദേശീയ സീനിയർ ഒാപൺ അത്ലറ്റിക് മീറ്റിെൻറ രണ്ടാംദിനം കേരളത്തിന് ദുഃഖ ദിനം. ചൊവ്വാഴ്ച നടന്ന 11 ഫൈനലുകളിൽ കേരളം മെഡൽ തൊട്ടില്ല. അതേസമയം, റെയിൽേവക്കും സർവിസസിനും ഇറങ്ങിയ മലയാളികൾ കേരളത്തിെൻറ അഭിമാനമായി മാറി. ജൂനിയർ താരങ്ങളുമായി ഇറങ്ങിയ കേരളം ആദ്യദിനത്തിലെ മൂന്നാംസ്ഥാനത്ത് നിന്ന് രണ്ടാം ദിനം 21 പോയൻറുമായി ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടാം ദിനം മാത്രം നാലു സ്വർണമണിഞ്ഞ റെയിൽേവയും മൂന്ന് സ്വർണവുമായി സർവിസസുമാണ് കിരീടപ്പോരാട്ടത്തിലുള്ളത്. അതിവേഗതാരങ്ങളായി പുരുഷവിഭാഗത്തിൽ സർവിസസിെൻറ എം.ഡി സാദത്തും വനിതവിഭാഗത്തിൽ ആതിഥേയരായ തമിഴ്നാടിെൻറ എസ്. അർച്ചനയും സ്വർണമണിഞ്ഞു.
പുരുഷവിഭാഗം േലാങ് ജംപിൽ മലയാളിയായ എസ്. ഇ. ഷംഷീർ 7.74 മീറ്റർ ചാടി റെയിൽേവക്കായി സ്വർണം നേടി. ഷംഷീറിെൻറ മാതാവ് കാസർകോട് സ്വദേശിനിയും പിതാവ് മംഗലാപുരം സ്വദേശിയുമാണ്. പുരുഷ വിഭാഗം 400 മീ. സർവിസസിെൻറ മലയാളിതാരം കണ്ണൂർ സ്വദേശി ജിത്തു ബേബി സ്വർണമടിച്ചു. 1500 മീറ്ററിൽ സർവിസസിെൻറ എം.ഡി. അഫ്സൽ വെള്ളിനേടി. പറളി സ്കൂൾ മുൻ താരമായിരുന്ന അഫ്സൽ നേവിയിൽ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. സർവിസസിെൻറ അഖിൽ ജോൺസൺ 110മീറ്റർ ഹർഡിൽസിൽ വെള്ളിനേടി. എറണാകുളം പറവൂർ സ്വദേശിയാണ്. പുരുഷന്മാരുടെ 1500 മീറ്റർഒാട്ടത്തിൽ റെയിൽേവയുടെ അജയ് സരോജ് സ്വർണം നേടി. ഹരിയാനയുടെ ബീർ സിങ്ങിനാണ് വെങ്കലം. കേരളത്തിെൻറ പി.ആർ. രാഹുൽ പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 100മീറ്ററിൽ കേരളത്തിെൻറ അനുരൂപ് ജോൺ നാലും രമ്യാ രാജൻ ഏഴും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പൂവമ്മ ഫൗൾസ്റ്റാര്‍ട്ട്
വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന ഒ.എൻ.ജി.സിയുടെ എം.ആര്. പൂവമ്മ ഫൗൾസ്റ്റാര്ട്ടിനെത്തുടര്ന്ന് അയോഗ്യയാക്കപ്പെട്ടു. ഇൗ ഇനത്തിൽ പി.ടി. ഉഷയുടെ ശിഷ്യ ഷഹര്‍ബാന സിദ്ദീഖ് 55.80 സെക്കന്‍ഡില്‍ അവസാന സ്ഥാനക്കാരിയായി. പശ്ചിമബംഗാളിെൻറ സോണിയ ബെയ്സ്യ 53.98 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. -മലയാളി താരങ്ങളുടെ കുത്തകയായിരുന്ന സ്പ്രിൻറ് ഹര്‍ഡ്ലില്‍ പ്രതീക്ഷകളെ തകിടം മറിച്ചു. പുരുഷ വിഭാഗം 110 മീറ്ററില്‍ ഇക്കുറി രണ്ടാംസ്ഥാനംകൊണ്ട് തൃപ്തി പ്പെടേണ്ടിവന്ന അഖില്‍ ജോണ്സൺ കഴിഞ്ഞതവണ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ൽസിലും കേരള താരങ്ങള്‍ പിന്നോട്ടുപോയി. ഡൈബി സെബാസ്റ്റ്യന്‍ (14.36 സെ) അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.