നദിയാഡ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ കേ രളത്തിന് സ്വർണത്തോടെ തുടക്കം. ഗുജറാത്തിലെ നദിയാദ് എസ്.എ.ജി സ്പോർട്സ് കോംപ് ലക്സിൽ ആരംഭിച്ച മീറ്റിെൻറ ആദ്യ ദിനം ഒരു സ്വർണവും മൂന്നു വെള്ളിയുമായി കേരളം മെഡൽ പട്ടികയിൽ മേൽവിലാസം കുറിച്ചു.
ഹൈജംപിൽ മെറിൻ ബിജുവാണ് കേരളത്തിെൻറ പൊൻതാരമായത്. കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസിെൻറ താരമായ മെറിൻ 1.74 മീറ്റർ ഉയരം പിന്നിട്ടാണ് പൊന്നണിഞ്ഞത്. ഇൗയിനത്തിൽ വെള്ളിയും കേരളമണിഞ്ഞു. 1.72 മീറ്റർ ചാടിയ പാലക്കാട് കല്ലടി സ്കൂളിലെ എം. ജിഷ്ണയാണ് വെള്ളി നേടിയത്.
പോൾവാൾട്ടിൽ നിവ്യ ആൻറണിയും (3.50 മീറ്റർ) 100 മീറ്ററിൽ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജനും വെള്ളി നേടി. ഫോേട്ടാ ഫിനിഷായി മാറിയ പോരാട്ടത്തിൽ 11.82 സെക്കൻഡിലാണ് ആൻസി ലൈൻ തൊട്ടത്.
തമിഴ്നാടിെൻറ ഗിരിധർ റാണി വേഗമേറിയ താരമായി. 11.81 സെക്കൻഡിലാണ് ഫിനിങ്. മലയാളി താരം അപർണ റോയ് (12.15 സെ) അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.