തിരുവനന്തപുരം: പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ അത്ലറ്റിക്സിനുള്ള കേരള സീനിയര്‍ ടീം യാത്ര തിരിച്ചു. ഞായറാഴ്ച രാവിലെ 8.40ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജയന്തി ജനത എക്സ്പ്രസിലാണ് 79 അംഗസംഘം യാത്രയാരംഭിച്ചത്. 38 പെണ്‍കുട്ടികളും 41 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്.
കഴിഞ്ഞദിവസം വരെ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ പരിശീലനത്തിലായിരുന്നു താരങ്ങള്‍. ശനിയാഴ്ച രാത്രിയില്‍ പുതുവര്‍ഷപ്പിറവി ആഘോഷിച്ച ശേഷമാണ് വിജയപ്രതീക്ഷയുമായി സംഘം പുറപ്പെട്ടത്. 11 ഒഫിഷ്യലുകളടങ്ങിയതാണ് ടീം. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇവര്‍ പുണെയിലത്തെും. കോതമംഗലം സെന്‍റ് ജോര്‍ജിലെ ഓംകാര്‍നാഥാണ് ആണ്‍കുട്ടികളുടെ വിഭാഗം ടീമിനെ നയിക്കുക. പെണ്‍കുട്ടികളുടെ ടീമിനെ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ സി. ബബിതയും. ജനുവരി നാല് മുതല്‍ ഏഴുവരെയാണ് കായികമേള. സീനിയര്‍ വിഭാഗത്തിന്‍െറ മേല്‍ക്കോയ്മയിലാണ് കേരളം വര്‍ഷങ്ങളായി ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തുന്നത്. ഇക്കുറി സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായാണ് മീറ്റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.