ഭോപാൽ: 63ാമത് ദേശീയ സ്കൂൾ മീറ്റിെൻറ ഭാഗമായുള്ള രണ്ടാമത് ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ് മീറ്റിന് ഇന്ന് ഭോപാലിൽ തുടക്കമാവും. ഗോരഗാവ് സായി കോംപ്ലക്സില്‍ ഒൗദ്യോഗികമായി ഇന്ന് മേളക്ക് കൊടിയുയരുമെങ്കിലും മത്സരങ്ങൾ ബുധനാഴ്ച മാത്രമേ ആരംഭിക്കൂ. ഇന്നലെ വൈകീട്ട് നടന്ന ടീം മാനേജര്‍മാരുടെ യോഗത്തിലാണ് മത്സരങ്ങള്‍ ബുധനാഴ്ച മാത്രമേ ആരംഭിക്കൂവെന്ന അറിയിപ്പുണ്ടായത്. മത്സരക്രമത്തിെൻറ കാര്യത്തില്‍ സംഘാടകര്‍ക്കിടയില്‍ അനിശ്ചിതത്വം തുടരുന്നതാണ് കാരണം.
മേളയുടെ നടത്തിപ്പിൽ ആദ്യദിനം മുതല്‍ ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ്. മത്സരങ്ങള്‍ നടക്കുന്ന സായി സെൻറര്‍ സ്റ്റേഡിയത്തില്‍ പന്തല്‍ കെട്ടിയതുപോലും ഇന്നലെ വൈകീട്ട് മാത്രമാണ്. സംഘാടകർക്കിടയിലെ ഭിന്നിപ്പാണ് അനിശ്ചിതത്വത്തിന് കാരണം. ഇന്ന് മേളയുടെ ഔപചാരിക ഉദ്ഘാടനവും മാര്‍ച്ച് പാസ്റ്റും നടക്കും. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷിയാണ് ഉദ്ഘാടകൻ.
അതിനിടെ, കേരളത്തിെൻറ താമസസ്ഥലത്തേക്ക് മറ്റു ടീമുകളെ തിരുകിക്കയറ്റാനുള്ള സംഘാടകരുടെ ശ്രമം പ്രതിഷേധത്തിനിടയാക്കി. കേരള ടീം താമസിക്കുന്ന പാന്ഘട്ട് കല്യാണ ഓഡിറ്റോറിയത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് തമിഴ്നാട്, മണിപ്പൂര്‍ ടീമുകളെയും എത്തിച്ചത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ കേരളതാരങ്ങളുടെ അസൗകര്യം ഇതോടെ വര്‍ധിച്ചു. ടീമിലെ 26 പെണ്‍കുട്ടികള്‍ക്കും കൂടി മൂന്നു കുളിമുറികള്‍ മാത്രമാണുണ്ടായിരുന്നത്. ഇടുങ്ങിയ ഹാളില്‍ നിലത്തു പുതപ്പു വിരിച്ചാണു മിക്ക താരങ്ങളും കിടന്നിരുന്നത്.
കേരള ഒഫിഷ്യല്‍സ് ശക്തമായി പ്രതിഷേധിച്ചതോടെ തമിഴ്നാട്, മണിപ്പൂര്‍ ടീമുകളെ മറ്റൊരിടത്തേക്കു മാറ്റി. അസൗകര്യങ്ങള്‍ക്കിടയിലും കേരള ടീം പതിവുപോലെ ഇന്നലെയും പരിശീലനം നടത്തി. ദേശീയ സ്കൂൾ മീറ്റ് സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി വിഭജിച്ചശേഷം നടക്കുന്ന രണ്ടാമത്തെ മീറ്റാണിത്.
19ാം തവണ ദേശീയ സ്കൂൾ കിരീടം നേടിയ കേരളത്തിനുതന്നെയായിരുന്നു കഴിഞ്ഞവർഷം അരങ്ങേറിയ പ്രഥമ ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ് മീറ്റ് കിരീടവും. ഇത്തവണയും കിരീടത്തിനായി കച്ചകെട്ടിതന്നെയാണ് 26 ആൺകുട്ടികളും 25 പെൺകുട്ടികളുമടങ്ങിയ ടീം ഭോപാലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.