??????? ????????? ???????? ???????????????????? ??????????????????? ???????? ??????? ?????? ???

ദേ​ശീ​യ സീ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​: പെ​ൺ​കി​രീ​ടം കേ​ര​ള​ത്തി​ന്​

ന​ദി​യാ​ദ്​: പെ​ൺ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന്​ കി ​രീ​ട​ത്തി​ള​ക്കം. ഗു​ജ​റാ​ത്തി​ലെ ന​ദി​യാ​ദി​ൽ ന​ ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​​സ്​ പെ​ൺ​വി​ഭാ​ഗ​ത്തി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​ര ം പി​ന്നി​ലാ​ക്കി​യാ​ണ്​ കേ​ര​ള​ത്തി​​െൻറ കി​രീ​​ട​നേ​ട്ടം.

മീ​റ്റി​​െൻറ അ​വ​സാ​ന ദി​ന​ത്തി​ൽ ര​ണ്ടു ​ സ്വ​ർ​ണം​കൂ​ടി വ​ര​വു​വെ​ച്ച്​ 104 പോ​യ​ൻ​റ്​ പോ​ക്ക​റ്റി​ലാ​ക്കി​യ​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ ത​മി​ഴ്​​നാ​ടി​ന്​ 54 പോ​യ​ൻ​റ്​ മാ​ത്രം സ​മ്പാ​ദ്യം. ഡ​ൽ​ഹി​യാ​ണ്​ (41) മൂ​ന്നാ​മ​ത്. ട്രി​പ്​​​ൾ ജം​പി​ൽ സാ​ന്ദ്ര ബാ​ബു​വും 4x400 മീ​റ്റ​ർ റി​ലേ​യി​ൽ ജി. ​രേ​ഷ്​​മ, തെ​രേ​സ മാ​ത്യു, സൂ​ര്യ​മോ​ൾ, റി​യ ജോ​യ്​ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മും സ്വ​ർ​ണ​മ​ണി​ഞ്ഞു. ര​ണ്ടാം ദി​നം ലോ​ങ്​​ജം​പി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞ സാ​ന്ദ്ര​യു​ടെ ഇ​ര​ട്ട സ്വ​ർ​ണ​മാ​ണി​ത്.

12.54 മീ​റ്റ​റാ​ണ്​ പ്ര​ക​ട​നം. ക​ണ്ണൂ​ർ കേ​ള​കം സ്വ​ദേ​ശി​യാ​യ സാ​ന്ദ്ര മാ​തി​രി​പ്പി​ള്ളി വി.​എ​ച്ച്.​എ​സ്.​എ​സ്​ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ന​യാ​ണ്. 200 മീ​റ്റ​റി​ൽ ആ​ൻ​സി സോ​ജ​നും 400 മീ. ​ഹ​ർ​ഡ്​​ൽ​സി​ൽ ഡെ​ൽ​ന ഫി​ലി​പ്പും വെ​ള്ളി നേ​ടി. മീ​റ്റി​ൽ കേ​ര​ള​ത്തി​​െൻറ ആ​കെ നേ​ട്ടം ആ​റു​ സ്വ​ർ​ണ​വും ഏ​ഴു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും. ആ​ൺ​കു​ട്ടി​ക​ളു​ടെ ​േപാ​രാ​ട്ടം ഇ​തേ ട്രാ​ക്കി​ൽ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും.

Tags:    
News Summary - national senior school athlete meet-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.