ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ്: പെൺകിരീടം കേരളത്തിന്
text_fieldsനദിയാദ്: പെൺ പോരാട്ടത്തിൽ കേരളത്തിന് കി രീടത്തിളക്കം. ഗുജറാത്തിലെ നദിയാദിൽ ന ടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് പെൺവിഭാഗത്തിൽ എതിരാളികളെ ബഹുദൂര ം പിന്നിലാക്കിയാണ് കേരളത്തിെൻറ കിരീടനേട്ടം.
മീറ്റിെൻറ അവസാന ദിനത്തിൽ രണ്ടു സ്വർണംകൂടി വരവുവെച്ച് 104 പോയൻറ് പോക്കറ്റിലാക്കിയപ്പോൾ രണ്ടാമതെത്തിയ തമിഴ്നാടിന് 54 പോയൻറ് മാത്രം സമ്പാദ്യം. ഡൽഹിയാണ് (41) മൂന്നാമത്. ട്രിപ്ൾ ജംപിൽ സാന്ദ്ര ബാബുവും 4x400 മീറ്റർ റിലേയിൽ ജി. രേഷ്മ, തെരേസ മാത്യു, സൂര്യമോൾ, റിയ ജോയ് എന്നിവരടങ്ങിയ ടീമും സ്വർണമണിഞ്ഞു. രണ്ടാം ദിനം ലോങ്ജംപിലും സ്വർണമണിഞ്ഞ സാന്ദ്രയുടെ ഇരട്ട സ്വർണമാണിത്.
12.54 മീറ്ററാണ് പ്രകടനം. കണ്ണൂർ കേളകം സ്വദേശിയായ സാന്ദ്ര മാതിരിപ്പിള്ളി വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനയാണ്. 200 മീറ്ററിൽ ആൻസി സോജനും 400 മീ. ഹർഡ്ൽസിൽ ഡെൽന ഫിലിപ്പും വെള്ളി നേടി. മീറ്റിൽ കേരളത്തിെൻറ ആകെ നേട്ടം ആറു സ്വർണവും ഏഴു വെള്ളിയും രണ്ടു വെങ്കലവും. ആൺകുട്ടികളുടെ േപാരാട്ടം ഇതേ ട്രാക്കിൽ വെള്ളിയാഴ്ച ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.