റോഹ്തക് (ഹരിയാന): ഹിമാചൽപ്രദേശുകാരി സീമയുടെ അവസാനലാപ്പിലെ വിസ്മയക്കുതിപ്പിൽ അനുമോൾ തമ്പിയുടെ സ്വർണമോഹങ്ങൾക്ക് അടിതെറ്റിയപ്പോൾ സുവർണത്തിലെത്താതെ കേരളം. ദേശീയ സീനിയർ സ്കൂൾ മീറ്റിലെ ആദ്യദിനം ഒരുവെള്ളിയും രണ്ടുവെങ്കലുമായി മലയാളിസംഘം. രണ്ട് ഫൈനലുകൾ മാത്രം നടന്ന തിങ്കളാഴ്ച പെൺകുട്ടികളുടെ 5000 മീറ്ററിൽ കേരളസംഘത്തിന് നേതൃത്വം നൽകുന്ന േകാതമംഗലം മാർ േബസിൽ സ്കൂളിലെ അനുമോൾ തമ്പി വെള്ളി നേടിയപ്പോൾ പിന്നാലെയെത്തിയ േകരളത്തിെൻറ തന്നെ കെ.ആർ. ആതിര വെങ്കലം സ്വന്തമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ പറളി സ്കൂളിലെ പി.എൻ. അജിത്തും വെങ്കലം നേടി. അഞ്ച് പോയൻറുമായി യു.പി, ഹിമാചൽ പ്രദേശ് എന്നിവർക്കൊപ്പം കേരളം ഒന്നാംസ്ഥാനത്താണ്.
സീമ തകർത്ത സ്വർണപ്രതീക്ഷ
പെൺകുട്ടികളുടെ 5000 മീറ്ററിൽ കേരളത്തിെൻറ ഉറച്ച സ്വർണമായിരുന്ന അനുമോൾ തമ്പി ആദ്യ 500 മീറ്റർ പിന്നിട്ടതോടെ മുന്നിലെത്തി. തുടർന്ന് ലീഡ് വിട്ടുകൊടുക്കാതിരുന്ന അനുമോളെ അവസാനലാപ്പിൽ സ്റ്റേഡിയത്തെ അമ്പരപ്പിച്ച കുതിപ്പിലൂടെ പിന്നിലാക്കിയ ഹിമാചൽപ്രദേശിെൻറ സീമ സ്വർണത്തിലേക്ക് (17:49.29)ഒാടിയെത്തി. ഏഷ്യൻ യൂത്ത് മീറ്റിലെ വെങ്കലേജതാവുകൂടിയാണ് സീമ. അനുമോൾ വെള്ളിയിലൊതുങ്ങി (18:03.05). സംസ്ഥാന സ്കൂൾ മീറ്റിലെ സമയത്തിന് (17:18.69) അടുത്തെത്താനായില്ല. ഇടുക്കി പാറത്തോട് കളത്തിൽ തമ്പിയുടെയും ൈഷനിയുടെയും മകളാണ് അനു. അവസാന സ്കൂൾ മീറ്റിൽ ഇനി 3000, 1500 മീറ്ററുകളിലും ട്രാക്കിലിറങ്ങും. കടുത്ത തണുപ്പ് നെഞ്ചിൽ േവദന സൃഷ്ടിച്ചതാണ് മികച്ച സമയത്തിലേക്ക് എത്താൻ തടസ്സമായതെന്ന് മത്സരശേഷം അനുമോൾ പറഞ്ഞു. വെങ്കലം സ്വന്തമാക്കിയ കെ.ആർ. ആതിര 18:11.64 സെക്കൻഡുകൾക്കാണ് ഫിനിഷ് ചെയ്തത്.
മീറ്റിലെ ആദ്യ ഇനമായി നടന്ന ആൺകുട്ടികളുടെ 5000 മീറ്ററിൽ പറളി സ്കൂളിലെ പ്ലസ്ടുക്കാരനായ പി.എൻ. അജിത്ത് 15:19.16 മിനിറ്റ് സമയമെടുത്താണ് വെങ്കലത്തിലേക്ക് ഒാടിക്കയറിയത്. അവസാന ലാപ്പിെൻറ പകുതിവരെ മുന്നിലായിരുന്ന അജിത്ത് അവസാനനിമിഷങ്ങളിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതിൽ സ്വർണം യു.പിയും വെള്ളി ഗുജറാത്തും നേടി.
ആദർശ് ഗോപി 800 ഫൈനലിൽ
ആൺകുട്ടികളുടെ 5000 മീറ്ററിൽനിന്ന് കേരളത്തിെൻറ ആദർശ് േഗാപി പിന്മാറി. മിനിറ്റുകളുടെ വ്യത്യാസത്തിൽ 800 മീറ്റർ ഹീറ്റ്സിലും മത്സരിക്കേണ്ടിവരുമെന്നതിനാലാണ്അവസാനനിമിഷം വിട്ടുനിന്നതെന്ന് ടീം അധികൃതർ പറഞ്ഞു. 800 മീറ്റർ ഹീറ്റ്സിൽ ഒന്നാമതെത്തി ആദർശ് െഫെനൽ ബർത്ത് ഉറപ്പാക്കി. ഇതിൽ ടി. സെയ്ഫുദീനും ൈഫനലിലെ മലയാളിത്തിളക്കമാകും. പെൺകുട്ടികളുടെ വിഭാഗത്തിൽ അശ്വതി ബിനുവും കേരളത്തിൽ നിന്ന് ഫൈനലിലെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ ലോങ് ജംപിൽ അഷ്ന ഷാജിയും ഫൈനലുറപ്പിച്ചു.
ഇന്ന് അഞ്ച് ഫൈനൽ
മീറ്റിെൻറ രണ്ടാംദിനമായ ചൊവ്വാഴ്ച അഞ്ച് ഇനങ്ങളിൽ ഫൈനൽ നടക്കും. രാവിലെ ആൺകുട്ടികളുടെ ഹാമർ ത്രോ, അഞ്ച് കിലോമീറ്റർ നടത്തം, പോൾവാട്ട്, ഉച്ചക്കുശേഷം പെൺകുട്ടികളുടെ ലോങ്ജംപ്, ആൺകുട്ടികളുടെ ഷോട്ട്പുട്ട് എന്നിവയിൽ ഫൈനൽ മത്സരങ്ങൾ നടക്കും. അഞ്ച് കിലോമീറ്റർ നടത്തത്തിൽ മലയാള സംഘത്തിലെ എറണാകുളം മാതിരപ്പിള്ളി സ്കൂളിലെ വി.കെ. അഭിജിത്തും പറളി സ്കൂളിലെ സി.ടി. നിതീഷും മത്സരിക്കും.
സംസ്ഥാന മീറ്റിലെ സ്വർണേജതാവാണ് അഭിജിത്ത്. ഇവരിൽനിന്ന് മെഡൽ സ്വപ്നം കാണുന്നുണ്ട്. ഒപ്പം പെൺകുട്ടികളുടെ ലോങ്ജംപ് ൈഫനലിലെത്തിയ അഷ്നയും പ്രതീക്ഷയാണ്. മറ്റ് ഇനങ്ങളിൽ മെഡലുകൾക്കായി അദ്ഭുതപ്രകടനങ്ങൾക്ക് കാക്കുകയാണ് ടീം മാനേജ്മെൻറ്. രാവിലെ മാർച്ച് പാസ്റ്റും ഉദ്ഘാടനചടങ്ങുകൾക്കുംശേഷം ഉച്ചക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.