ചെന്നൈ: വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ അധികാരത്തര്‍ക്കം ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചില്ല. പുരുഷ വിഭാഗത്തില്‍ 26 ടീമുകളും വനിത വിഭാഗത്തില്‍ 23 ടീമുകളും പങ്കെടുക്കുന്നുണ്ട്. കര്‍ണാടക, ഹരിയാന, ഉത്തരാഖണ്ഡ് ടീമുകള്‍ വിട്ടുനില്‍ക്കുകയാണ്. മിസോറം പുരുഷ ടീം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രസിഡന്‍റ് ചൗധരി അവധേഷ് കുമാറിന്‍െറയും ജനറല്‍ സെക്രട്ടറി രാം അവതാര്‍ സിങ് ജെക്കറിന്‍െറയും നേതൃത്വത്തില്‍ ഗ്രൂപ് തിരിഞ്ഞുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ വോളിബാള്‍ ഫെഡറേഷനെ, രാജ്യാന്തര വോളിബാള്‍ ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറി രാം അവതാര്‍ സിങ് ജെക്കറിന്‍െറ നേതൃത്വത്തിലുള്ള വിഭാഗമാണ് ദേശീയ ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി ഹൈകോടതിയില്‍ അധികാരത്തര്‍ക്കം സംബന്ധിച്ച കേസ് നിലനില്‍ക്കുന്നുണ്ട്.
അതേസമയം, രാജ്യാന്തര ഫെഡറേഷന്‍ നിയമിച്ച പ്രശ്നപരിഹാര സമിതി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നു. ഇതിനിടെ, വിഷയത്തില്‍ മദ്രാസ് ഹൈകോടതി നിയമിച്ച മധ്യസ്ഥന്‍ റിട്ട. ജസ്റ്റിസ് ചന്ദ്രുവാണ് ചാമ്പ്യന്‍ഷിപ് നടത്താനുള്ള അനുമതി നല്‍കിയത്. ഇതിനുമുമ്പ് രാജസ്ഥാനില്‍ ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പും ഉത്തര്‍പ്രദേശില്‍ ദേശീയ മിനി ചാമ്പ്യന്‍ഷിപ്പും വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
അടുത്തമാസം 24 മുതല്‍ 29 വരെ പുതുച്ചേരിയില്‍ സബ് ജൂനിയര്‍ വിഭാഗം മത്സരങ്ങളും നടത്തുന്നുണ്ടെന്ന് രാം അവതാര്‍ സിങ് വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.